പി. എന്‍. പണിക്കര്‍ നവോത്ഥാന കേരളത്തിന് കരുത്ത് നല്‍കിയ മഹാ പ്രതിഭ. വൈക്കം മുഹമ്മദ് ബഷീര്‍ ഗ്രാമീണ ജനങ്ങളെ വായനയിലേയ്ക്ക് അടുപ്പിച്ച ഊര്‍ജ്ജ സ്രോതസ് : ഡോ. ഇ. എന്‍. ശിവദാസ് 

New Update

publive-image

കാരിക്കോട് : ഗ്രന്ഥശാല പ്രസ്ഥാനം നവോത്ഥാന കാലഘട്ടത്തില്‍ ഗ്രാമാന്തരങ്ങളില്‍ സ്ഥാപിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും നേതൃത്വം നല്‍കിയ പി. എന്‍. പണിക്കര്‍ കേരള നവോത്ഥാന പ്രക്രിയക്ക് കരുത്തു പകര്‍ന്ന മഹാ പ്രതിഭയായിരുന്നുവെന്ന് എം. ജി. യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ. എന്‍. ശിവദാസ് പ്രസ്താവിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യ രചനകള്‍ ഗ്രാമീണ ജനതയെ വായനയിലേയ്ക്ക് അടുപ്പിക്കുന്നതിനുള്ള ചാലക ശക്തിയും ഊര്‍ജ്ജ സ്രോതസ്സുമായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.വി. ദാസ് ആധുനിക ലൈബ്രറി സംവിധാനത്തെ ചലനാത്മകമാക്കിയ വ്യക്തിത്വമായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.

Advertisment

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച് വായന പക്ഷാചരണത്തിന്റെയും പി. എന്‍. പണിക്കര്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഐ. വി. ദാസ് അനുസ്മരണ ചടങ്ങുകളുടെയും മുളക്കുളം മേഖലാതല സെമിനാര്‍ കാരിക്കോട് പബ്ലിക് ലൈബ്രറിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കര്‍ഷക സദസ്സിന്റെ കാരിക്കോട് ലൈബ്രറിതല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. വാസുദേവന്‍ നായര്‍ നിര്‍വഹിച്ചു.

കാരിക്കോട് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ടി. എ. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് മെമ്പര്‍ പോള്‍സണ്‍ ബേബി, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം കെ. എസ്. രാജന്‍, അനൂപ് ഭദ്രന്‍, ജിനീഷ് ജെ. ബി., കെ. പി. പ്രമോദ് കരിമ്പില്‍, കെ. ആര്‍. ദീപകുമാര്‍, അരുണ്‍ കുമാര്‍ കണിയാമ്പറമ്പില്‍, സുഷമ ജയകുമാര്‍, ലിനു പി. സണ്ണി, പി. ബി. വേണുക്കുട്ടന്‍, രാജന്‍ രാധാമന്ദിരം, എന്‍. എന്‍. സുദര്‍ശനന്‍ നായര്‍, അഭിരാജ് കെ. ആര്‍. എന്നിവര്‍ പ്രസംഗിച്ചു.

Advertisment