ഭവൻസ് ജേണലിസം കോഴ്സിന് അപേക്ഷിക്കാം

New Update

publive-image

Advertisment

പാലക്കാട് :രാജേന്ദ്ര പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് കമ്മ്യൂണിക്കേഷൻ മുംബൈയുടെ ആഭിമുഖ്യത്തിൽ ഭവൻസ് കോളേജ് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് മാനേജ്‌മെന്റ് അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന ബിരുദാനന്തര ജേണലിസം,പബ്ലിക് റിലേഷൻസ് ഡിപ്ളോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള ഒരുവർഷ കോഴ്‌സുകൾക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം വേണം. ഈ വർഷം കൂടുതൽ ക്ലാസുകൾ ഓൺലൈനിലും 20 ശതമാനം ക്ലാസുകൾ ഓഫ്‌ലൈനിലും നടത്തും. പ്രിന്റ് മുതൽ ഓൺലൈൻ സോഷ്യൽ മീഡിയ വരെ ഉൾപ്പെട്ട കോഴ്‌സിന് പ്രവേശനം അഭിമുഖം വഴിയാകും.ജൂലൈ 15 നു ക്ലാസുകൾ ആരംഭിക്കും.വിവരങ്ങൾക്ക് 9496938353

Advertisment