ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്‌സ്, കേരള ; വ്യവസായ വാണിജ്യ വകുപ്പ് നവമാദ്ധ്യമ രംഗത്തേക്ക്

New Update

publive-image

വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്‌സ്, കേരള ('Directorate of Industries and Commerce, Kerala') എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജും യുട്യൂബ് ചാനലും ആരംഭിക്കുന്നു. വകുപ്പ് നടത്തുന്ന എല്ലാ പദ്ധതികളുടേയും പരിപാടികളുടേയും വിവരങ്ങള്‍ പ്രസ്തുത മാദ്ധ്യമങ്ങള്‍ മുഖേന ലഭിക്കും.

Advertisment

വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികളെയും പരിപാടികളെയും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ ലൈസന്‍സ്/എന്‍.ഒ.സി എന്നിവ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നവമാദ്ധ്യമത്തിലൂടെ ലഭിക്കും.

Advertisment