/sathyam/media/post_attachments/oSfxKnJ8hbhTTZxcuguu.jpg)
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി ഗർഭച്ഛിദ്രം നടത്തിയ കേസിൽ ഒരാൾ പോലീസിന്റെ പിടിയിൽ. തേവള്ളി മിൽമ ഡയറിക്ക് സമീപം റ്റി.ആർ.എ 178 ൽ വാടകയ്ക്ക് താമസിക്കുന്ന ജോൺ മകൻ മെഡ്‌വിനെ (20) ആണ് കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ മെഡ്‌വിൻ അതിജീവിതയുമായി സൗഹൃദ ബന്ധം സ്ഥാപിച്ചിരുന്നു കൂടാതെ പലയിടങ്ങളിലും ഒരുമിച്ച് യാത്ര പോവുകയും ചെയ്തു. പ്രതി മറ്റാരും ഇല്ലാത്ത സമയത്ത് അതിജീവിതയുടെ വീട്ടിലെത്തുകയും പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ചെയ്തു.
മകൾ ഗർഭിണിയാണെന്ന് അറിഞ്ഞ മാതാവ് വിവരം പുറത്ത് അറിയിക്കാതെ വൈദ്യസഹായം തേടി ഗർഭം അലസിപ്പിക്കുകയായിരുന്നു. ഈ കാര്യം മനസ്സിലാക്കിയ പിതാവ് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് മെഡ്‌വിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗർഭം അലസിപ്പിക്കുന്നതിന് വൈദ്യസഹായം നൽകിയവർക്കെതിരെയും പെൺകുട്ടിയുടെ മാതാവിനെതിരെയും നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൊല്ലം വെസ്റ്റ് പോലീസ് സബ്ബ് ഇൻസ്‌പെക്ടറായ അനീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെകടർ സുനിൽ, എസ്.സി.പി.ഒ വിനോദ്, സി.പി.ഒ പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us