/sathyam/media/post_attachments/Vr3iNF5fKTaFsgVZgNjQ.jpeg)
തിരുവനന്തപുരം: സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള പ്രാരംഭ നടപടികൾ നേരിടുന്ന നൂലാമാലകളാണ് തടസ്സമാകുന്നത്. ഒന്നോ രണ്ടോ മണിക്കൂർ മഴ തുടർന്നാൽ പാലം വെള്ളത്തിനടിയിലാകും. കഴിഞ്ഞ മഴക്കാലത്ത് ഒരു മാസത്തിനുള്ളിൽ എട്ടുതവണയാണ് ഗതാഗതം നിലച്ചത്.
വാമനപുരം, അരുവിക്കര നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം അധികം ഉയരമില്ലാതെ ചപ്പാത്ത് മാതൃകയിൽ നിർമിച്ചതാണ് അപാകമായത്. ചെറിയ മഴയത്തുപോലും പാലം മുങ്ങുന്നത് പതിവാകുന്നതോടെ വാഹനങ്ങൾ ഏറെ ചുറ്റി നന്ദിയോട് പാലോട് റോഡിലൂടെയാണ് പെരിങ്ങമ്മലയിലും തെന്നൂരും എത്തുക. വീതിക്കുറവും കൈവരിയില്ലാത്തതും പ്രശ്‌നം സൃഷ്ടിക്കുന്നു.
പാലം സ്ഥിതിചെയ്യുന്ന വിതുര പെരിങ്ങമ്മല പ്രധാന റോഡിലൂടെ ദിവസവും സഞ്ചരിക്കുന്നത് നിരവധിപേരാണ്. പെരിങ്ങമ്മല ഇക്ബാൽകോളേജ്, ഹൈസ്‌കൂൾ എന്നിവിടങ്ങളിലേക്കും വിതുരയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിദ്യാർഥികൾ ഈ വഴിയാണ് ഏക ആശ്രയം. വിതുര യു.പി., ഹൈസ്‌കൂൾ എന്നിവയിലേക്കും ധാരാളം കുട്ടികൾ ഈ ഭാഗത്തുനിന്നു പോകുന്നുണ്ട്. ആദിവാസി ഊരുകളായ മണലി, തലത്തൂതക്കാവ് തുടങ്ങിയ സ്ഥലങ്ങളിലെ ആൾക്കാരുടെ സഞ്ചാരവും പൊന്നാംചുണ്ട് പാലത്തെ ആശ്രയിച്ചാണ്. ഇതുവഴി പോകുന്ന മലയോര ഹൈവേ യാഥാർഥ്യമാകുന്നതോടെ പാലത്തിന്റെ പുനർനിർമാണം ഉടൻ ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us