മലപ്പുറം ജില്ലാ അസോസിയേഷൻ ഈണം-2022 ഫ്ലയർ പ്രകാശനം നടന്നു

New Update

publive-image

മലപ്പുറം ജില്ലാ അസോസിയേഷൻ ഈ വർഷം നടത്തുന്ന ഈദ്-ഓണാഘോഷം (ഈണം 2022) യുടെ ഔദ്ധ്യോഗിക ഫ്ലയർ പ്രകാശനം ജൂലൈ 14 വൈകീട്ട് 6:30 മണിക്ക് ഫർവാനിയ മെട്രോ ക്ലിനിക് ഓഡിറ്റോറിയത്തിൽ വച്ച് എം എ എ കെ മുഖ്യ രക്ഷാധികാരി ഷറഫുദ്ധീൻ കണ്ണേത്തിന്റെ സാനിധ്യത്തിൽ മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ക്വാളിറ്റി ഇന്റർനാഷണൽ ഫുഡ്‌ സ്റ്റഫ് ഉടമ മുസ്തഫ ഉണ്ണിയാലുക്കൽ എന്നിവർ ചേർന്ന് നിർവഹിച്ചു.

Advertisment

publive-image

മലപ്പുറം ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ മുഹമ്മദ് ബഷീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര , രക്ഷാധികാരികളായ വാസുദേവൻ മമ്പാട് , അനസ് തയ്യിൽ വനിതാവേദി ചെയർപേഴ്സൺ സലീന റിയാസ് മറ്റു സംഘടനാ ഭാരവാഹികൾ , എക്സിക്യൂട്ടിവ്‌ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Advertisment