/sathyam/media/post_attachments/jptf70FlHjjfduk0UuwD.jpeg)
കൊല്ലം: തിരുമംഗലം ദേശീയപാതയിലെ പുനലൂർ തൂക്കുപാലത്തിന് മുന്നിൽ നിന്നും ആരംഭിച്ച് ശിവൻ കോവിൽ,ശാസ്താംകോണം,കല്ലുമല വഴി പുനലൂർ-പനമ്പറ്റ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തം.
പേപ്പർമില്ലിലെ പ്രാധാന കവാടത്തിൽ എത്തിച്ചേരുന്ന റോഡിന് വീതി കുറവാണ്. വീതികൂട്ടി ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കിയാൽ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും. പുനലൂർ പട്ടണത്തിന്റെ കിഴക്കൻ മേഖല,അഞ്ചൽ ഭാഗത്ത് നിന്നും കാര്യറ,പനമ്പറ്റ,പട്ടാഴി,ഏനാത്ത് ഉൾപ്പെടെ ഉള്ള ഭാഗങ്ങളിലേക്ക് പട്ടണത്തിലെ തിരക്കിൽപെടാതെയും നഗരം ചുറ്റാതെയും പുനലൂർ-പേപ്പർമിൽ-കാര്യറ പാതയിൽ എത്തി യാത്ര ചെയ്യുന്നതിന് ഈ പാത ഉപകാരപ്പെടും.
ഭാവിയിൽ പുനലൂർ-കരുനാഗപ്പള്ളി റോഡിൽ പേപ്പർമിൽ വഴിയുള്ള റോഡിൽ പുനർ നിർമ്മിക്കുമ്പോൾ അതിനു കണക്ടിവിറ്റി ലഭിക്കത്തക്ക വിധമുള്ള ഒരു പാതയായി തൂക്കുപാലം-പേപ്പർമിൽ റോഡ് ഉപയോഗിക്കാം. നഗരസഭയുടെ അധീനതയിൽ ഉൾപ്പെടെയുള്ള ഗ്രാമീണ റോഡുകൾ സംയോജിപ്പിച്ച് നടപ്പിൽ വരുത്തേണ്ട ഈ പദ്ധതി പുനലൂർ നഗരത്തിലെ റിങ് റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us