നോക്കു കുത്തിയായി നിന്നിരുന്ന ടോൾ ബൂത്ത് പൊളിച്ചു മാറ്റി

New Update

publive-image

മലമ്പുഴ: ഏറെ നാളത്തെ പരാതികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ പാലക്കാട് മലമ്പുഴ റൂട്ടിലെ മന്തക്കാട് ടോൾ ബൂത്ത് ഞായറാഴ്ച്ച രാവിലെ പൊളിച്ചു മാറ്റി.വിക്ടോറിയ കോളേജിനു മുന്നിലേയും ബി.ഒ.സി.റോഡിലേയും ടോൾ ബൂത്തുകൾ കൂടി ഇനി പൊളിച്ചുമാറ്റാനുണ്ട്. ടോൾ പിരിക്കാതെ നോക്കൂ കുത്തിയായി ഈ മൂന്ന് ടോൾ ബൂത്തുകളും നിൽക്കാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി.

Advertisment

ഇഴജന്തുക്കളുടേയും രാത്രിയായാൽ സാമൂഹ്യ വിരുദ്ധരുടേയും മദ്യപാനികളുടേയും പിടിച്ചു പറിക്കാരുടേയും താവളമായിരിക്കുകയായിരുന്നു.പത്രവാർത്തകളും പരാതികളുമായി ജനങ്ങൾ മുന്നോട്ടു നീങ്ങിയപ്പോൾ ഒടുവിൽ മന്തക്കാട്ടെ ടോൾ ബൂത്തിനു ശാപമോക്ഷമായി.മറ്റു രണ്ട് ടോൾ ബൂത്തുകൾ പൊളിച്ചുമാറ്റുന്നതും കാത്തിരിക്കുകയാണു് ജനങ്ങൾ

Advertisment