New Update
പാലക്കാട്:കേരള സർക്കാരിന്റെ പി എൻ പണിക്കർ അനുസ്മരണ വായന പക്ഷാചരണത്തിന്റെ ഭാഗമായി പാലക്കാട് മൈനർ ഇറിഗേഷൻ ഡി വിഷൻ ഓഫീസിൻ്റെ നേതൃത്ത്വത്തിൽഒരു മാസമായി നടത്തിയ പരിപാടിയുടെ സമാപന സമ്മേളനം എം ഐ ഡിവിഷൻ പാക്കാട് കാര്യാലയത്തിൽ പാലക്കാട് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പ്രിയ ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു.
Advertisment
/sathyam/media/post_attachments/AMGO7pBSKLSPuydnmzCQ.jpg)
ഫോട്ടോ: മൈനർ ഇറിഗേഷൻ പാലക്കാട് ഡിവിഷൻഓഫീസിൽ നടത്തിയ വായന പക്ഷാചരണ സമാപന സമ്മേളനം പാലക്കാട് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ പ്രിയ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ പി മുരളി മുഖ്യ പ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് എഞ്ചിനീയർ . സി .വി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സുജിത് സ്വാഗതവും ജസില ഉബൈദ് നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us