സർക്കാരിന് പറ്റിയ പിഴവ് തിരുത്തി അടിയന്തരമായി മരുന്ന് എത്തിക്കാൻ നടപടി സ്വീകരിക്കണം: പി.രാജേന്ദ്രപ്രസാദ്

New Update

publive-image

ചാത്തന്നൂർ : സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകൾ എത്തിക്കുന്നതിൽ സംസ്ഥാന സർക്കാരിന് പറ്റിയ പിഴവുകൾ തിരുത്തി അടിയന്തരമായി മരുന്നുകൾ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്‌ ആവശ്യപ്പെട്ടു. "സർക്കാർ ആശുപത്രികളിൽ മരുന്ന് എത്തിക്കൂ
മനുഷ്യ ജീവൻ രക്ഷിക്കൂ" എന്ന ആവശ്യവുമായി കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്ങോലം ഗവ: രാമറാവു ആശുപത്രി പടിക്കൽ നടത്തിയപ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

Advertisment

സംസ്ഥാനത്തെ ആരോഗ്യ മേഖല പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്.
ആരോഗ്യമന്ത്രിയുടെ പിടിപ്പുകേടും, അഴിമതി ലക്ഷ്യമാക്കി നീങ്ങിയതുമാണ്
മരുന്ന് വാങ്ങാനുള്ള ടെൻഡർ നടപടികൾ വൈകിച്ചതെന്നും ഇത് മരുന്ന് ക്ഷാമം രൂക്ഷ മാകാൻ കാരണമായെന്നും, രാജേന്ദ്ര പ്രസാദ് പറഞ്ഞു.

മങ്കി പോക്സ് ഉൾപ്പെടെയുള്ള രോഗങ്ങളും പകർച്ചവ്യാധികളും കൂടുന്ന
സാഹചര്യത്തിൽ ആശുപത്രികൾ സർവ്വ സജ്ജമായിരിക്കേണ്ട സമയത്ത് സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷമായത് സാധാരണക്കാരെയാണ് ബാധിച്ചതെന്നും, പ്രമേഹ, രക്തസമ്മർദ്ദ മരുന്നുകൾക്കും ആന്റിബയോട്ടിക്കുകൾ
ക്കുമാണ് പ്രധാനമായും ക്ഷാമം അനുഭവപ്പെടുന്ന തെന്നും, ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നതുവരെ പരിഹാരമുണ്ടാക്കാൻ കാത്തിരിക്കാതെ അടിയന്തര മായി മരുന്ന് ക്ഷാമത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എൻ.സത്യദേവന്റെ അധ്യക്ഷനായിൽ കെ.പി.സി.സി അംഗം നെടുങ്ങോലം രഘു , കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ് എം.സുന്ദരേശൻപിള്ള, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ഷുഹൈബ്, എൻ.ഉണ്ണികൃഷ്ണൻ, ചിറക്കര ഗ്രാമ പഞ്ചായത്ത്‌
കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ കെ.സുജയ്‌ കുമാർ ,കോൺഗ്രസ് പരവൂർ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ സുനിൽകുമാർ,
മണ്ഡലം വൈസ് പ്രസിഡന്റ് ബൈജുലാൽ, സേവാദൾ നിയോജക മണ്ഡലം ചെയർമാൻ ബിനുവിജയൻ, യു.ഡി.എഫ് മണ്ഡലം ചെയർമാൻ സി. ആർ. അനിൽകുമാർ, എന്നിവർ പ്രസംഗിച്ചു.

ഡി.സി.സി അംഗം എൻ.രഘു, സേവാദൾ സംസ്ഥാന സെക്രട്ടറി സുലോചന,
ചിറക്കര ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുബി പരമേശ്വരൻ, ഉളിയനാട് ജയൻ,മേരിറോസ്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിമാരായ കൊച്ചാലും മൂട് സാബു, ശശികുമാർ, കൊട്ടിയം നൈസാം, ഷാജിമാമ്പഴത്ത്, ഒഴുകുപാറ ഗോപാലകൃഷ്ണൻ, ആർ.അഴകേശൻ, മിനിഅനിൽ, എസ്.സുനിൽ, എസ്.സുരേഷ്, പി.പ്രകാശ് ,കെ.ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisment