/sathyam/media/post_attachments/ft7XT6dqzgKYn7jEwgBG.jpg)
ചെന്നൈ: ധർമപുരി ജില്ലയിലെ നല്ലമല്ലി മുത്തുപള്ളം പ്രദേശത്ത് രണ്ടു മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം വരാപ്പുഴ സ്വദേശിയും വലിയവീട്ടില്‍ ട്രാവല്‍സ് ഉടമയുമായ ശിവകുമാര്‍ (50), സുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ മെവിന്‍ (58) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ധർമപുരി–സേലം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡരികിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തിൽ സാരമായ പരിക്കുകളുണ്ട്. ഞായറാഴ്ച രാവിലെ ഒരു സുഹൃത്തിന്റെ കാറിലാണ് ഇരുവരും സേലത്തേക്ക് പോയത്. ബിസിനസ് ആവശ്യത്തിനാണ് യാത്രയെന്നാണ് അറിയിച്ചിരുന്നത്.
വരാപ്പുഴ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വലിയവീട് ട്രാവൽസ് ഉടമയാണ് കൊല്ലപ്പെട്ട ശിവകുമാർ. കോവിഡിനെ തുടർന്നു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുകയും ബാധ്യത ഉണ്ടാകുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം വെള്ളക്കെട്ടില്‍ നിന്നാണ് കണ്ടെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us