/sathyam/media/post_attachments/ST9t09ALPaaPFmQT1q0r.jpg)
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിനോടനുബന്ധിച്ച് ഐഎന്‍ടിയുസി കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷനില്‍ നാളെ നടത്താനിരുന്ന പണിമുടക്ക് താല്‍ക്കാലികമായി മാറ്റിവെയ്ക്കാന്‍ ഐഎന്‍ടിയുസി കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.
ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാത്തതും അന്യായമായ സ്ഥലം മാറ്റവും ഉള്‍പ്പടെ 15 ഇനം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമര നോട്ടീസ് നല്‍കിയിരുന്നത്. ഈ കാര്യങ്ങളെല്ലാം സമയബന്ധിതമായി നടപ്പിലാക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റിവെയ്ക്കാന്‍ ധാരണയായത്.
ചര്‍ച്ചയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍, ഐഎന്‍ടിയുസി നേതാക്കളായ എന്‍ അഴകേശന്‍ ,ആറ്റിങ്ങല്‍ അജിത്ത് കുമാര്‍, ബാബു ജോര്‍ജ്ജ്, സബീഷ് കുന്നങ്ങോത്ത്, എ ജേക്കബ്ബ് കുരീപ്പുഴ വിജയന്‍, ആര്‍ രാഗേഷ്, ടി.കെ സുരേഷ് എന്നിവര്‍ സംബന്ധിച്ചു.