ശ്രീകൃഷ്ണ ജയന്തി: കോട്ടയം ജില്ലാ തല സ്വാഗത സംഘം രൂപീകരിച്ചു

New Update

publive-image

പാലാ:ബാലഗോകുലം പൊൻകുന്നം സംഘജില്ലാതല ശ്രീകൃഷ്ണ ജയന്തി സ്വാഗതസംഘം രൂപീകരിച്ചു.
'സ്വത്വം വീണ്ടെടുക്കാം സ്വധർമ്മത്തിലൂടെ' എന്നാണ് ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം.ആർഎസ്എസ്
പ്രാന്തീയ കാര്യകാരി സദസ്യർ അഡ്വ. എൻ.ശങ്കർറാം ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്കെ.എസ്.ശശിധരൻ അദ്ധ്യക്ഷനായി. പാലാ ശ്രീരാമകൃഷ്ണ മഠാധിപതി
സ്വാമി വീതസംഗാനന്ദ മഹാരാജ് ശ്രീകൃഷ്ണ ജയന്തിസന്ദേശം നൽകി.

Advertisment

സനാതനമായ നമ്മുടെ സംസ്കാരത്തെ വരും തലമുറയ്ക്ക് പകർന്നു നൽകുകയാണ് ശ്രീകൃഷ്ണജയന്തി ആചരണത്തിലൂടെ നടക്കുന്നതെന്ന് സ്വാമി പറഞ്ഞു. ഇടമറ്റം അമൃതാനന്ദമയി ആശ്രമാധിപതി സ്വാമിയതീശ്വരാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.ആർഎസ്എസ് ജില്ല സംഘചാലക്
കെ.എൻ.ആർ.നമ്പൂതിരി സ്വാഗത സംഘം ഭാരവാഹികളെ പ്ര്യഖ്യാപിച്ചു. അഡ്വ. രാജേഷ് പല്ലാട്ട്,
ബിജു കൊല്ലപ്പള്ളി, ബാലഗോകുലം ജില്ല സെക്രട്ടറി കെ.ആർ. രാജേഷ് എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം ഭാരവാഹികളായി സ്വാമി വീത സംഗാനനന്ദ മഹാരാജ്, സ്വാമി അഭയാ നന്ദ തീർത്ഥപാദർ, സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ,സ്വാമി യതീശ്വരാമൃത ചൈതന്യ, കെ.എൻ.രാമൻ നമ്പൂതിരി,
ഡോ.എൻ.കെ.മഹാദേവൻ (രക്ഷാധികാരിമാർ), നന്ദകുമാരവർമ്മ പൂഞ്ഞാർ(അദ്ധ്യക്ഷൻ), കെ.കെ.
ഗോപകുമാർ മീനച്ചിൽ, കെ.കെ. ജനാർദ്ദനൻ പൊൻകുന്നം, കെ.കെ. മോഹൻദാസ് എരുമേലി, പ്രൊ.ബി.വിജയകുമാർ പാലാ, അഡ്വ.എസ്.ജയസൂര്യൻ പാലാ, ഡോ. ശാന്തകുമാരി പാലാ, എം.എസ്. ലളിതാംബിക രാമപുരം, ശംഭുദേവ ശർമ്മ കൊണ്ടൂർ,അഡ്വ.പി.ജെ.തോമസ് പാലാ,രഞ്ജിത്ത് ജി. മീനാഭവൻ പാലാ, ബി.വനജാക്ഷിയമ്മ,
ഡോ. ജയലക്ഷ്മി പാലാ, അനിത ജനാർദ്ദനൻ പൂഞ്ഞാർ, ബിജു കൊല്ലപ്പള്ളി, പി.എൻ. സുരേന്ദ്രൻ അമ്പാറ, കെ.സുധീഷ് ഇടമറ്റം, മിനർവമോഹൻ പൂഞ്ഞാർ, ടി.ജി.പ്രദീപ്പൊൻകുന്നം, കെ.കെ.രാജൻ പാലാ,വി.പി.മോഹനൻ
എരുമേലി, കെ.രാജൻ പൂഞ്ഞാർ, ജയലക്ഷ്മി കെ.പൂഞ്ഞാർ, കെ.കെ.രാജൻ മുണ്ടക്കയം, ടി.എസ്.രാമചന്ദ്രൻ പൂഞ്ഞാർ, സോമശേഖരൻ തച്ചേട്ട് പാലാ,അഡ്വ.എം.കെ. അനന്തൻ എരുമേലി,ഗീത ബിജു രാമപുരം, ബാബു മേലണ്ണൂർ ഇടമറ്റം, ശ്രീധരൻ തയ്യിൽ പാലാ, രാധാകൃഷ്ണ വാര്യർ പാലാ, പി.വി.ഷൈൻ പാലാ, കെ.ആർ.സൂരജ് പാലാ(ഉപാദ്ധ്യക്ഷന്മാർ),അഡ്വ. രാജേഷ് പല്ലാട്ട്(ജനറൽ സെക്രട്ടറി),ടി.ജി.രഞ്ജിത്, ടി.എൻ. രഘു, പി.എം. പ്രശാന്ത്, പി.വി.ശ്യാംകുമാർ, വി. മഹേഷ്, കെ.ആർ.രാജീവ്, ഡോ.പി.സി. ഹരികൃഷ്ണൻ, മായ ജയരാജ് (സെക്രട്ടറിമാർ), മനീഷ് ഹരിദാസ് (സംയോജകൻ), എം.ആർ.രാജേഷ് (ആഘോഷ പ്രമുഖ്) എന്നിവരെന്യൂസ്‌ ബ്യുറോ പാലാ തെരഞ്ഞെടുത്തു.

Advertisment