അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 45 വര്‍ഷം കഠിന തടവ്

author-image
Gaana
Updated On
New Update

publive-image

Advertisment

അടൂര്‍: പോക്‌സോ കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. അടൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അടൂര്‍ പറക്കോട് വടക്ക് പുല്ലുംവിള അമ്പനാട്ട് എസ്എസ് ഭവനില്‍ സുധീഷിനെ (26)യാണ് ജഡ്ജി എ സമീര്‍ ശിക്ഷിച്ചത്.

സുധീഷ് കേസില്‍ ഒന്നാം പ്രതിയാണ്. പ്രതി കുട്ടിയെ ഉപദ്രവിച്ച വിവരം യഥാസമയം പൊലീസില്‍ അറിയിച്ചില്ല എന്നതിനാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ രണ്ടും മൂന്നും പ്രതികളുമാണ്.

കുട്ടി എല്‍കെജിയില്‍ പഠിക്കുമ്പോള്‍ 2019 നവംബറിലാണ് പീഡനമുണ്ടായത്. മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടിലാണ് പീഡനം നടന്നത്. ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. രണ്ടാം പ്രതിയായ പിതാവിനെ ആറ് മാസം ശിക്ഷിച്ച് ജയിലില്‍ കിടന്ന കാലാവധി വകവെച്ചും മാതാവിനെ ശാസിച്ചും കോടതി വിട്ടയച്ചു.

പിഴത്തുക അടയ്ക്കാത്തപക്ഷം 30 മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന്‍ 19 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും, കുട്ടിയുടെ പുന:രധിവാസത്തിന് വേണ്ട എല്ലാ ചിലവുകളും നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കുള്ള പ്രത്യേക നിര്‍ദ്ദേശവും വിധി ന്യായത്തില്‍ പറയുന്നു.

Advertisment