/sathyam/media/post_attachments/eAVpPXUJpTArWnXsfdQ5.png)
സിപിഎമ്മിന്റെ തലസ്ഥാന നഗരിയിലെ ആയുധ നിർമ്മാണ ശാലയായ ധനുവച്ചപുരം ഗവ: ഐടി ഐയിലേക്ക് യുവമോർച്ച മാർച്ച് നടത്തി. ക്യാംപസിനുള്ളിൽ വടിവാൾ ഉൾപ്പെടെയുള്ള വിവിധ മാരക ആയുധങ്ങൾ നിർമ്മിക്കുന്നതും നിർമ്മിച്ചതും ആയിട്ടുള്ള ദൃശ്യങ്ങൾ
വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടും, അധ്യാപകൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥി
സംഘത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത ആഭ്യന്തരവകുപ്പിന്റെ
നയത്തിനെതിരെയാണ് യുവമോർച്ച പാറശ്ശാല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിത് .
/sathyam/media/post_attachments/ymJAmR4OkgJ3S8U2lI5t.png)
ധനുവച്ചപുരം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് മാർച്ച് തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. നേതാക്കളെത്തി സംഘർഷത്തിന് അയവ് വരുത്തി.
വിദ്യാഭ്യാസത്തിന് എത്തുന്ന വിദ്യാർത്ഥികളെ കൊണ്ട് നിർമ്മിച്ച
ഉൾപ്പെടെയുള്ള വിവിധ മാരക ആയുധങ്ങൾ എവിടെയാണെന്നോ,
എന്തിനുവേണ്ടി നിർമ്മിച്ചു എന്നോ ഉള്ള അന്വേഷണം ഉൾപ്പെടെയുള്ള ഒരു നടപടിയും സ്വീകരിക്കാതെ പോലീസ് കൂട്ടിലിട്ട തത്തേ കണക്കാണ് പ്രവർത്തിക്കുന്നതെന്നും യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ബി.എൽ അജേഷ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
/sathyam/media/post_attachments/L06JjRvGXkBUlr5m3qo4.jpeg)
ധനുവച്ചപുരം പാർക്ക് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിന് യുവമോർച്ച പാറശ്ശാല മണ്ഡലം പ്രസിഡൻറ് പെരുങ്കടവിള ഷിജു,ബി.ജെ.പി മണ്ഡലം പ്രസിഡൻ്റ് അഡ്വ.പ്രദീപ്, ജില്ലാ കമ്മറ്റി അംഗം എസ്.വി ശ്രീജേഷ്, യുവമോർച്ച ജില്ലാ മീഡിയ കൺവീനർ രാമേശ്വരം ഹരി, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുധീഷ് , കോട്ടയ്ക്കൽ ശിവകല,മഞ്ജു അനി, ഓംകാർ ബിജു, മണവാരി രതീഷ്, എന്നിവർ നേതൃത്വം നൽകി. ആയുധ നിർമ്മാണം നടത്തിയവർക്കെതിരെ നടപടിയുണ്ടാകും വരെ പ്രതിഷേധം തുടുമെന്ന് യുവമോർച്ച നേതൃത്വം അറിയിച്ചു.