/sathyam/media/post_attachments/Ul0hqP03c7eswVf8nmSU.jpeg)
സദാചാര വാദികൾ തകർത്ത സി ഇ ടി എൻജിനീയറിങ് കോളേജിലെ ബസ്റ്റോപ്പ് ഉമാ തോമസ് എം.എൽ എ സന്ദർശിച്ചു. കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ ഭാഗമായി നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് എം.എൽ എത്തിയത്. സാദാ ചാരവാദികൾ പൊളിച്ച് മാറ്റിയ ബസ്റ്റോപ്പ് ഇരിപ്പിടത്തിൽ വിദ്യാർത്ഥികൾക്കൊപ്പം ഇരുന്ന് ഉമാ തോമസ് തൻ്റെ പ്രതിഷേധം രേഖപ്പെടുത്തി.
നല്ല മിടുക്കികളും മിടുക്കരു മായ കുട്ടികൾക്ക് അഡ്മിഷൻ കിട്ടുന്ന കോളേജാണ് സി ഇ ടി. പ്രായപൂർത്തിയായ കുട്ടികളും തിരിച്ചറിവായ വരുമാണ് അവർ. ജെൻ്റർ ഇക്വാലിറ്റി ആൻറ് ന്യൂട്രാലിറ്റി യെ കുറിച്ച് എല്ലാം സംസാരിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരം സദാചാര ചിന്തകൾ നിലനിൽക്കുന്നു എന്നത് അപലപനീയമാണ്.
/sathyam/media/post_attachments/dzclWQjgZFUWwW1jKUdq.jpeg)
ഞാൻ പഠിച്ചത് ഒരു മിക്സഡ് കോളേജിലാണ്.! എല്ലാം തെറ്റായ കണ്ണിലൂടെ കാണുന്ന രീതിയാണ് മാറേണ്ടത്. പെൺകുട്ടികൾക്ക് സുരക്ഷിതമായൊരു സാഹചര്യം ഒരുക്കുന്നതിൽ പെൺകുട്ടികളേക്കാൾ മികച്ച ഒരു പങ്ക് ആൺ കുട്ടികൾ വഹിക്കാനുണ്ട്. മികച്ച സൗഹൃദങ്ങളാണ് കാലാലയ ജീവിതത്തിനെ സുന്ദരമാക്കുന്നത്. സഹപാഠികൾ ഒരുമിച്ച് ഇരിക്കുന്നതിലും സൗഹൃദം പങ്കു വയ്ക്കുന്നതും തെറ്റായി കാണുന്ന ഈ സമീപനം മാറേണ്ടതുണ്ട്.! ഉമാ തോമസ് പറഞ്ഞു.
സി ഇ ടി എൻജിനീയറിങ്ങ് കോളേജിലെ ലെ വിഷയവുമായി ബന്ധപ്പെട്ട് അവിടെ സന്ദർശിച്ച ഉമാ തോമസ് വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു.
കെ.എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ അജ്മൽ, ജില്ലാ സെക്രട്ടറി പീറ്റർ സോളമൻ, കെ.എസ്.യു ടെക്നിക്കൽ വിങ്ങ് കോഡിനേറ്റർ ജസ് വിൻ റോയ്, യൂനിറ്റ് പ്രസിഡൻ്റ് ഫലാഹുദ്ദീൻ, അമൃത, ദേവപ്രിയ, സെയ് ദാലി, ബോബൻ എന്നിവർ സന്നിഹിതരായിരുന്നു.