/sathyam/media/post_attachments/kU2Ngh7JowqnEoB9eptT.jpg)
പാലാ: സെ.തോമസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിക്ക് വാഹനം തട്ടിപരിക്കേറ്റു. സീബ്രാലൈനുകളോ വേഗനിയന്ത്രണ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്ത വളരെ തിരക്കേറിയ സംസ്ഥന പാത മുറിച്ചു കടക്കുവാൻ വിദ്യാർത്ഥികൾ വിഷമിക്കുന്നതു കണ്ട് രാവിലെയും വൈകിട്ടും അദ്ധ്യാപകരാണ് ഇവിടെ ട്രാഫിക് നിയന്ത്രിച്ച് കുട്ടികളെ അക്കരെ ഇക്കരെ കടത്തുന്നത്. ഇവിടെ ഉണ്ടായിരുന്ന സീബ്രാലൈനുകൾ വർഷങ്ങൾ മുന്നേ മാഞ്ഞു പോയിരുന്നു. വീണ്ടും വരയ്ക്കണമെന്നുള്ള ആവശ്യം നാളിതുവരെ നടപ്പായിട്ടില്ല.
നഗരത്തിലെ എല്ലാ സ്കൂളുകളും കോളജുകളും തിരക്കേറിയ പ്രധാന പാതകളുടെ സമീപത്തായതിനാൽ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കുന്നത് സുരക്ഷിതമാക്കുന്നതിന് സീബ്രാ ക്രോസിങ് ലൈനും വേഗനിയന്ത്രണമുന്നറിയിപ്പ് സിഗ്നൽ ബോർഡും വളരെ അടിയന്തിരമായി സ്ഥാപിച്ച് സുരക്ഷിത യാത്ര സാദ്ധ്യമാക്കണമെന്ന് യൂത്ത്ഫ്രണ്ട് (എം) നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പരിക്കേറ്റ വിദ്യാർത്ഥിക്ക് ചികിത്സാ സഹായം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അധികൃതർക്ക് നിവേദനവും നൽകി.
ഹൈസ്കൂൾ വിഭാഗത്തിലെ മുത്തോലി സ്വദേശിയായ ആ റാം ക്ലാസ് വിദ്യാർത്ഥിക്കാണ് രാവിലെ സ്കൂളിനു മുന്നിൽ വച്ച് വാഹനം തട്ടിപരിക്കേറ്റത്.രാവിലെയും വൈകിട്ടും ഈ ഭാഗത്ത് ട്രാഫിക് പോലീസ് സേവനം ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് സുനിൽ പയ്യപ്പള്ളിൽ അധ്യക്ഷത വഹിച്ചു ദേവൻ കളത്തിപ്പറമ്പിൽ,ജെയിംസ് മോഹൻ, മാർഷൽ,ജോസിൻ പുത്തൻവീട്ടിൽ, ജിബിൻ മൂഴിപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us