/sathyam/media/post_attachments/3vfu23c8rH2CamsNwqpz.jpg)
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 26 ന് (ചൊവ്വാഴ്ച്ച) ഇന്റർവ്യൂ നടത്തും. പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ കോട്ടയം, ഏറ്റുമാനൂർ, മുത്തൂർ, തിരുവല്ല എന്നിവിടങ്ങളിലേക്ക് സെയിൽസ് ട്രെയിനീസ്, എക്സിക്യൂട്ടീവ്സ്, ഫ്ലോർ ഹോസ്റ്റസ്, സെക്യൂരിറ്റി ഗാർഡ്‌സ് (സ്ത്രീ, പുരുഷൻ), ഡ്രൈവർ, ഡെസ്പാച്ച് ക്ലാർക്ക്, വിഷ്വൽ മെർക്കൻഡൈസർ എന്നീ വേക്കൻസികളുടെ ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്.
എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 20-45 ഇടയിൽ പ്രായപരിധി ഉള്ള യുവതി യുവാക്കൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ‘എംപ്ലോയബിലിറ്റി സെന്റർ കോട്ടയം’ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ -0481 -2563451/2565452.