/sathyam/media/post_attachments/aGypG0HpQ82hBhVcz2jT.jpg)
ആറ്റിങ്ങല്‍:എട്ട് വയസ്സുകാരിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയ 50 വയസുകാരന് നാല് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. സിദ്ധന്‍ എന്നു വിളിക്കുന്ന പ്രേംകുമാറിനെയാണ് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) ജഡ്ജ് പ്രഭാഷ് ലാല്‍.ടി.പി.ശിക്ഷിച്ചത്.
ബന്ധുവീട്ടിലെത്തിയ കുട്ടി എത്തിയ സമയത്ത് പ്രതി സ്വകാര്യഭാഗത്ത് സ്പര്‍ശിച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് കേസ്. പിഴ അടയ്ക്കാത്തപക്ഷം മൂന്നുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പിഴത്തുകയില്‍ 15,000 രൂപ അതിക്രമത്തിനിരയായ കുട്ടിക്ക് നല്‍കണമെന്നും വിധിന്യായമുണ്ട്. പ്രോസിക്യൂഷന്‍ ഒന്‍പത് സാക്ഷികളെ വിസ്തരിക്കുകയും പതിനൊന്നു രേഖകള്‍ ഹാജരാക്കുകയും ചെയ്തു. 2014-ല്‍ അയിരൂര്‍ പൊലീസ് രജിസ്റ്റര്‍ കേസില്‍ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.എം.മുഹ്സിന്‍ ഹാജരായി.