തൃശൂര്‍ നഗരത്തില്‍ ഇന്നുമുതല്‍ താത്കാലിക ഗതാഗത നിയന്ത്രണം

New Update

publive-image

Advertisment

തൃശൂര്‍: തൃശൂര്‍ ശക്തന്‍ നഗറിൽ ശക്തന്‍ തമ്പുരാന്‍ പ്രതിമയ്ക്ക് ചുറ്റുമുള്ള റോഡില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ വിരിക്കുന്നതിനാല്‍ ഇന്നുമുതല്‍ നഗരത്തില്‍ താത്കാലിക ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

എറണാകുളം, ഒല്ലൂര്‍ ഭാഗത്തുനിന്നും വരുന്ന ബസുകള്‍ ഉള്‍പ്പടെ എല്ലാ വാഹനങ്ങളും മുണ്ടുപാലം ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞും ഒല്ലൂര്‍, എറണാകുളം തുടങ്ങീ തൃശൂരില്‍ നിന്നും തെക്കുഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ മാതൃഭൂമി സര്‍ക്കിള്‍, മനോരമ സര്‍ക്കിള്‍ എത്തി വലത്തോട്ട് തിരിഞ്ഞ് മുണ്ടുപാലം വഴി പോകണമെന്നും അറിയിച്ചു.

Advertisment