ഭാസ്കരന് കുടുംബ ചികിൽസാ സഹായസമിതി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നാളെ

New Update

publive-image

Advertisment

കുമരനല്ലൂർ: ഭാസ്കരന് വേണ്ടി കുടുംബ ചികിൽസാ സഹായയസമിതി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നാളെ ( ഞായറാഴ്ച) രാവിലെ 10 ന് നടത്തും. രണ്ട് വർഷം മുമ്പാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ െകെ ഭാസ്കരന്റേയും ഭാര്യ ശാന്തയുടെയും ചികിൽസക്കായി സഹായ സമിതി രൂപീകരിച് പ്രവർത്തനം തുടങ്ങിയത് . നാലര പതിറ്റാണ്ടിലേറെക്കാലമായി കരമനല്ലൂരിലും പരിസര പ്രദേശങ്ങളിലും ആതുര സേവനം ചെയ്യുന്ന കംപോണ്ടർ ഭാസ്കരേട്ടന് സ്വന്തമായി വീടില്ലാത്തതിനാൽ ആ ഉത്തരവാദിത്വം കൂടി സമിതി നിറവേറ്റുകയാരുന്നു.

ഇരുവരുേടേയും ചികിൽസ ചിലവ്കഴിച്ച് മിച്ചമായ തുക കൂടി ചേർത്ത് 5 സെന്റ് സ്ഥലവും അതിലൊരു വീടും എന്ന സ്വപ്നം നാടൊന്നിച്ച് കൈകോർത്തതോടെ യാഥാർത്ഥ്യമായി. കുമരനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വാങ്ങിയ സ്ഥലത്തിന്റെ രേഖയും വീടിന്റെ താക്കോലും ഈ സദുദ്യമത്തിൽ സഹകരിച്ചവരുടെ സാന്നിദ്ധ്യത്തിൽ കൈ മാറുമന്ന് സഹായ സമിത ചെയർമാൻ അലി കുമരനല്ലൂർ, ജനറൽ കൺവീനർ എം.പി. കൃഷ്ണൻ. ട്രഷറർ പി.ജി വിമൽ എന്നിവർ അറിയിച്ചു.

Advertisment