/sathyam/media/post_attachments/HP0KuIbd9EC19d2ts53K.jpeg)
കൊല്ലം : നിലമേൽ ഓട്ടോ ഡ്രൈവർ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചു. നിലമേൽ കൈതോട് പുളിക്കോട് പുത്തൻവീട്ടിൽ നിസ്സാം (34) ആണ് മരിച്ചത്. കണ്ണൻകോടിന് സമീപം വച്ച് രാത്രി 7 മണിയോടെയാണ് സംഭവം. യാത്രക്കാരുമായി പോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ഓട്ടോയ്ക്ക് വെളിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയംസംബന്ധമായ അസുഖമുള്ളയാളാണ് നിസ്സാം.ഉടൻതന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല