/sathyam/media/post_attachments/2XNattYV18gRRxdlSZIt.jpg)
ഫിഷറീസ് വകുപ്പ് ഇടുക്കി ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യസംപദ യോജന വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
1. പിന്നാമ്പുറ അലങ്കാരമത്സ്യ റെയറിംഗ് യൂണിറ്റ് (യൂണിറ്റ് കോസ്റ്റ്- 3 ലക്ഷം രൂപ)
2. ഇന്‍റഗ്രേറ്റഡ് അലങ്കാരമത്സ്യ റെയറിംഗ് യൂണിറ്റ് (യൂണിറ്റ് കോസ്റ്റ്- 25 ലക്ഷം രൂപ)
3. ബയോഫ്ളോക്ക് യൂണിറ്റ് (വനാമി ചെമ്മീന്‍ കൃഷി യൂണിറ്റ് കോസ്റ്റ് 7.5 ലക്ഷം രൂപ
4. ആര്‍.എ.എസ്. മത്സ്യകൃഷി (യൂണിറ്റ് കോസ്റ്റ്- 7.5 ലക്ഷം രൂപ)
ജനറല്‍ വിഭാഗങ്ങള്‍ക്ക് യൂണിറ്റ് കോസ്റ്റിന്‍റെ 40 ശതമാനം, എസ്.സി./എസ്.ടി വിഭാഗങ്ങള്‍ക്ക് 60 ശതമാനം എന്ന നിരക്കില്‍ യൂണിറ്റ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ധനസഹായം ലഭിക്കും.
താല്‍പര്യമുള്ളവര്‍ വിശദാംശങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ഓഫീസ് സമയത്ത് ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍- നെടുങ്കണ്ടം-8156871619, ദേവികുളം-7012502923,പീരുമേട്-9961450288, തൊടുപുഴ-7902972714, ഇടുക്കി-9744305903 അപേക്ഷകള്‍ ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് എന്ന വിലാസത്തിൽ ആഗസ്റ്റ് 5 ന് 4 മണിക്ക് മുന്‍പ് എത്തിക്കണം.