തിരുവനന്തപുരം ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തൽ ; യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

New Update

publive-image

Advertisment

തിരുവനന്തപുരം: ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്താനായി ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഡോ.ശശി തരൂര്‍ എം.പി അദ്ധ്യക്ഷതയിൽ വിവിധ പദ്ധതികള്‍ വിലയിരുത്തി. കോവിഡ് പശ്ചാത്തലത്തില്‍ രണ്ടര വര്‍ഷത്തോളമായി ഓണ്‍ലൈനിലാണ് ദിശ യോഗങ്ങള്‍ ചേര്‍ന്നിരുന്നത്.

ജില്ലയിലെ ഏറ്റവും മുതിര്‍ന്ന പാര്‍ലമെന്റംഗം ജില്ലാകളക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമായ കമ്മിറ്റിയില്‍ ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ അദ്ധ്യക്ഷന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നോമിനേറ്റ് ചെയ്യപ്പെട്ട അഞ്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, വിവിധ മുന്‍സിപ്പാലിറ്റികളിലെ സെക്രട്ടറിമാര്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുന്ന വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അംഗങ്ങളാണ്.

കേന്ദ്രഫണ്ട് ഉപയോഗിച്ച് സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെ 16 പ്രധാന പദ്ധതികളാണ് നിലവില്‍ ജില്ലയില്‍ പുരോഗമിക്കുന്നത്. സ്മാര്‍ട്ട് സിറ്റി, ദേശീയ ആരോഗ്യ മിഷന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി, സ്വച്ഛ്ഭാരത് അഭിയാന്‍, പ്രധാനമന്ത്രി ആവാസ് യോജന, ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന, മിഡ് ഡേ മീല്‍ സ്‌കീം, സമഗ്ര ശിക്ഷാ കേരള, കുടുംബശ്രീ, റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിംനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, പ്രധാന്‍മന്ത്രി കൗശല്‍ വിദ്യായോജന, സംയോജിത ശിശുവികനസ പരിപാടി തുടങ്ങിയ പദ്ധതികളുടെ ജില്ലയിലെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. സ്വച്ഛ്ഭാരത് പദ്ധതിയെക്കുറിച്ച് ബ്ലോക്ക് തലത്തില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ജോബ് ഫെയറുകളില്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു. യോഗത്തില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ കെ.എം.ലാജി, ജില്ലാ വികസന കമ്മിഷണര്‍ ഡോ.വിനയ് ഗോയല്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Advertisment