New Update
Advertisment
ചരല്‍ക്കുന്ന്: കുവൈറ്റ് സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ഇടവകയുടെ ഈ വര്‍ഷത്തെ ഹോം ലാന്‍ഡ് ഫെലോഷിപ്പ് (കുടുംബസംഗമം) വൈവിധ്യമാര്‍ന്ന പരിപാടികളോടെ ചരല്‍ക്കുന്ന് മാര്‍ത്തോമ്മാ ക്യാമ്പ് സെന്ററില്‍ നടന്നു.
ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ ഉദ്ഘാടനം ചെയ്തു. റവ. സുനില്‍ എ ജോണ്‍ അധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി റവ. സി.വി. സൈമണ്‍, റവ. ബ്ലസന്‍ റ്റി, എബി വാരിക്കാട്ട്, റിജോ ജോണ്‍, ക്രിസ്റ്റഫര്‍ ഡാനിയേല്‍, സാജന്‍ പള്ളിപാട്, സന്തോഷ് കോഴഞ്ചേരി, മനോജ് സി ജേക്കബ്, ബിജു ഈപ്പന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു.