പാരിപ്പള്ളിയിൽ ഫ്രണ്ട്സ് ഓഫ് കുളമട ചാരിറ്റബിൾ സൊസൈറ്റിയുടേയും, സൗഹൃദ വാട്സ്ആപ്പ് കൂട്ടായ്മയുടേയും ചേർന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്തു

New Update

publive-image

ചാത്തന്നൂർ: ഫ്രണ്ട്സ് ഓഫ് കുളമട ചാരിറ്റബിൾ സൊസൈറ്റിയുടേയും സൗഹൃദ വാട്സ്ആപ്പ് കൂട്ടായ്മയുടേയും നേതൃത്വത്തിൽ പാരിപ്പള്ളി എൽപിഎസ്,, കിഴക്കനേല എൽപിഎസ്, എള്ളുവിള നന്ദവിലാസം യുപിഎസ്, പുന്നവിളഎസ്കെവിഎച്ച്എസ് സ്കൂളുകളിലെ 50 തോളം കുട്ടികൾക്ക് പഠനോപകരണകിറ്റ് വിതരണം ചെയ്തു. കുളമടയിൽ നടന്നചടങ്ങ് ചാത്തന്നൂർ എംഎൽഎ . ജി.സ്. ജയലാൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി.വിഷ്ണു ആലപ്പാട്ട് സ്വാഗതം പറഞ്ഞു. കുളമടവാർഡ് മെമ്പർ സുഭദ്രാമ്മ അധ്യക്ഷത വഹിച്ചു. കിറ്റ് വിതരണോത്ഘാടനം കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് സുദീപ നിർവ്വഹിച്ചു.

Advertisment

നിർദ്ധനരായ രോഗികൾക്കുള്ള ചികിത്സാ ധന സഹായം ഇത്തിക്കര ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സരിതാപ്രതാപ് നിർവ്വഹിച്ചു.സാമൂഹിക സാംസ്കാരിക കലാരംഗത്ത് സംഭാവനകൾ നൽകിയ രാജൻ കിഴക്കനേല,.ഋതു കൃഷ്ണ, വേണു സി. കിഴക്കനേല, വി.എസ്.സന്തോഷ് കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കല്ലുവാതുക്കൽ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബൈജു ലക്ഷ്മണൻ, ഡി.ത്യാഗരാജൻ സജിത ബി.പി., ജുനൈദ ബീവി എ., അജീഷ് സൊസൈറ്റി ആഡിറ്റർ സുധീഷ്കുമാർ എന്നിവർ സംസാരിച്ചു.

Advertisment