/sathyam/media/post_attachments/bhD1mzRxHqgOygbo5kcL.png)
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഊർജ്ജ മന്ത്രാലയത്തിന്റെ കീഴിൽ ജില്ലാ ഭരണകൂടവും കെ എസ് ഇ ബിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഉജ്ജ്വൽ ഭാരത് ഉജ്ജ്വൽ ഭവിഷ്യ പവർ @ 2047' ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം. പി അദ്ധ്യക്ഷത വഹിക്കും. പവർ ഫിനാൻസ് കോർപറേഷൻ ആൻഡ് നോഡൽ ഓഫീസ് മാനേജർ ഇലാസ് ഖൈർനാർ വിഷയാവതരണം നടത്തും.
ഊർജ്ജ മേഖലയിൽ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനായി ജൂലൈ 25 മുതൽ 30 വരെ ജില്ലാ തലത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടവും കെ എസ് ഇ ബിയും ചേർന്ന് രണ്ടിടങ്ങളിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.
ജൂലൈ 29-ന് രാവിലെ 11 ന് മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ വച്ചും പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
ഊർജ്ജ രംഗത്ത് സർക്കാർ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ വിശദമാക്കുന്ന വീഡിയോ പ്രദർശനവും ലഘു നാടകവും കലാപരിപാടികളും ചടങ്ങിൽ നടത്തപ്പെടും. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ എം. എൽ എ മാരായ എം. എം മണി, വാഴൂർ സോമൻ, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി തോമസ്, ഗ്രാമ പഞ്ചായത്ത് അംഗം ആലിസ് ജോസ്, സെന്റ് ജോർജ് എച്ച് എസ് എസ് മാനേജർ ഫാ. ഫ്രാൻസിസ്, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കെ ആർ രാജീവ് എന്നിവരും പങ്കെടുക്കും.