പാരിപ്പള്ളി യു കെ എഫ് എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികൾക്ക് ഓഫർ ലെറ്റർ വിതരണം ചെയ്തു

New Update

publive-image

ചാത്തന്നൂർ: പാരിപ്പള്ളി യു കെ എഫ് എഞ്ചിനീയറിംഗ് കോളേജില്‍ പ്ലേസ്മെന്‍റിലൂടെ തൊഴിൽ നേടിയ വിദ്യാര്‍ത്ഥികളുടെ ഓഫർ ലെറ്റർവിതരണം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇ. ഗോപാലകൃഷ്ണ ശര്‍മ അധ്യക്ഷതയിൽ ചാത്തന്നൂർ എം എൽ എ. ജി എസ്. ജയലാല്‍ വിതരണോൽഘാടനം നിർവഹിച്ചു.

Advertisment

വർക്കല എം എൽ എ. അഡ്വ. ജോയ് വി. എന്നിവർ ചേര്‍ന്ന് അഞ്ച് കമ്പനികളിൽ പ്ലേസ്മെന്‍റ് നേടിയ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സഞ്ജയ് എച്ച് പിള്ളക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി നിര്‍വഹിച്ചു. 2019-23 ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള മൈ ഡ്രീം ജോബ്' പദ്ധതിയുടെ ലോഞ്ചിംഗ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് നിര്‍വഹിച്ചു. രക്ഷിതാക്കളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഓഫർ ലെറ്ററുകൾ കൈമാറിയത്. പി ടി എ പാട്രൺ എ. സുന്ദരേശൻ, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. അനീഷ് വി എൻ, പ്ലേസ്മെന്‍റ് ഓഫീസര്‍ പ്രൊഫ. രശ്മി കൃഷ്ണപ്രസാദ്, പ്ലേസ്മെന്‍റ് കോ-ഓഡിനേറ്റര്‍ പൂജ എസ് ജെ., സന്തോഷ് കുമാര്‍ ഡി. എന്നിവര്‍ സംസാരിച്ചു.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ നിന്നായി 150 ലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് കോർപ്ലേസ്മെന്‍റിലൂടെ ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ തൊഴില്‍ നേടാനായത്. വിദ്യാര്‍ത്ഥികള്‍ക്ക് അതാത് പഠനമേഖലകള്‍ കേന്ദ്രീകരിച്ച് തന്നെ പ്ലേസ്മെന്‍റിന് അര്‍ഹത നേടാനായി എന്ന് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് വ്യക്തമാക്കി. മാത്രവുമല്ല മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കോർ പ്ലേസ്മെന്‍റ് നേട്ടം കൈവരിച്ച കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ് എന്ന നേട്ടത്തിന് കൂടി യു കെ എഫ് അര്‍ഹത നേടി.

വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സെമസ്റ്റര്‍ മുതല്‍ എഞ്ചിനീയറിംഗ് 4.0 പദ്ധതി പ്രകാരമുള്ള പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളോട് ബന്ധപ്പെടുത്തി പ്ലേസ്മെന്‍റ് പരിശീലനം നല്‍കി വരുന്നതായി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇ. ഗോപാലകൃഷ്ണ ശര്‍മ പറഞ്ഞു. പഠനത്തോടൊപ്പം വ്യവസായിക പരിശീലനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരികയാണെന്നും വിവിധ പ്ലേസ്മെന്‍റുകള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്നതിന്‍റെ ഭാഗമായി ഇന്‍റര്‍വ്യൂ ട്രെയിനിംഗ്, സോഫ്റ്റ് സ്കില്‍ ഡെവലപ്മെന്‍റ് തുടങ്ങിയ പരിശീലന പരിപാടികള്‍ നടന്നുവരുന്നതായും കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. അനീഷ് വി എന്‍. വിശദീകരിച്ചു.

പ്ലേസ്മെന്‍റ് ഓഫീസര്‍ പ്രൊഫ. രശ്മി കൃഷ്ണപ്രസാദിന്‍റെ നേതൃത്വത്തിലുള്ള അന്‍പതംഗ ടീമാണ് ഇത്തരത്തിലുള്ള പ്ലേസ്മെന്‍റുകള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നത്. ഇന്ത്യയിലെ മുന്‍നിര കമ്പനികളായ ഇന്‍ഫോസിസ്, ഓട്ടോ ബാൻ ഭാരത്ബെൻസ്, ടാറ്റാ കൺസൾട്ടണൻസി സർവ്വീസസ്, മൈന്‍ഡ്ട്രീ, വിപ്രോ, ഫോർബ്സ് മാര്‍ഷൽ, പോപ്പുലര്‍ ഹ്യൂണ്ടായി, പോപ്പുലര്‍ ജെ സി ബി, ക്ഷേമാ പവര്‍, സ്പെരിഡിയന്‍, മർലാബ്സ്, അമരിഗോ, ക്യു സ്പൈഡേഴ്സ്, അവോദാ എഡ്യുടെക് കമ്പനി, സതേണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, പ്രോളിഫിക്സ് തുടങ്ങി 35 ലധികം കമ്പനികളില്‍ നിന്നുള്ള ഓഫർ ലെറ്റർ വിതരണമാണ് നടന്നത്.

Advertisment