/sathyam/media/post_attachments/9upDJ69zDD6iUFYum74j.jpeg)
പാലാ: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നാഷണൽ ലോക് അദാലത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13ന് പാലാ കോടതി സമുച്ചയത്തിൽ അദാലത്ത് നടത്തും. അന്ന് രാവിലെ 10 മുതൽ ആരംഭിക്കുന്ന അദാലത്തിൽ പെറ്റി കേസ് സംബന്ധമായവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും, ലീഗൽ സർവ്വീസസ് കമ്മിറ്റിയിൽ നൽകിയിട്ടുള്ളതും, ഇനി നൽകുന്നതുമായ പരാതികൾ അദാലത്ത് ഹാളിലുമാണ് നടക്കുന്നത്.
ലോക് അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികൾ ജൂലൈ 28ന് മുൻപായി പാലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ നൽകണം. പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും സമൻസ് ലഭിച്ചവർക്കും കോടതിയിൽ നിന്ന് കേസ് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചവർക്കും ജൂലൈ 25 മുതൽ ഓഗസ്റ്റ് 13 വരെ കോടതിയിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഫൈൻ അടയ്ക്കുവാൻ സൗകര്യമുണ്ട്. അദാലത്തിന്റെ ഭാഗമായുള്ള ഈ സ്പെഷ്യൽ സിറ്റിംഗിൽ ഫൈൻ തുകയിൽ ഇളവും അനുവദിക്കുന്നതാണ്.