പാലക്കാട് ജില്ലാശുപത്രിയിൽ എക്സ്റേ യൂണിറ്റ് പ്രവർത്തിക്കാത്തതിൽ പരാതി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പേരിലും, എക്സറേ യൂണിറ്റ് പ്രവർത്തിപ്പിക്കുന്നവരുടെ പേരിലും എഫ്ഐആർ ഇട്ട് കേസ് എടുക്കണമെന്ന ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ റെയ്മൻറ് ആൻറണി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

പാലക്കാട് ജില്ലാ ആശുപത്രിയിലെ എക്സറേ യൂണിറ്റ് മിഷ്യന്റെ പ്രവർത്തനത്തിലെ വീഴ്ച്ചയും  ഫിലിമിന്റെ തെളിച്ചമില്ലായ്മയും മനസ്സിലാക്കി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് അരകോടി രൂപ വിലമതിക്കുന്ന പോർട്ടബിൾ എക്സ് റേമെഷീൻ ഒരു കമ്പനി കൊടുത്തിരുന്നു. ഇപ്പോൾ ഈ പുതിയ മിഷ്യൻ  നശിപ്പിക്കുകയാണ് ചെയ്യുന്നത്

ഈ പുതിയ മിഷ്യൻ ആശുപത്രിക്ക് കൊടുത്തപ്പോൾ ഈ മിഷൻ ഉപയോഗിക്കേണ്ട വിധം എങ്ങനെയാണ് എന്ന് പരിശീലനവും ജീവനക്കാർക്ക് കൊടുത്തിരുന്നു എന്ന് സ്പോൺസർ ചെയതകമ്പനി പറഞ്ഞതായി പത്രമാധ്യമങ്ങളുടെ അറിയുവാൻ കഴിഞ്ഞു.

പാക്കിംഗ് പോലും പൊട്ടിക്കാതെ ഈ മെഷീൻ മുക്കിലിട്ട് നശിപ്പിക്കുകയാണ് ഇപ്പോൾ ജീവനക്കാരും ആശുപത്രി സൂപ്രണ്ടും ചെയ്തിരിക്കുന്നത്. രണ്ടുമാസമായി ആശുപത്രിയിൽ എക്സറേ യൂണിറ്റ് പ്രവർത്തിക്കുന്നില്ല. ഒരു ദിവസം ഏകദേശം 200 പേരെങ്കിലും എക്സറേ എടുക്കാൻ വരുന്ന സ്ഥലമാണ്ഇപ്പോൾ അടച്ചുപൂട്ടി ഇട്ടിരിക്കന്നതെന്ന് അറിയുവാൻ കഴിഞ്ഞതായി പരാതിയിൽ പറയുന്നു.

പഴയ മിഷൻ തകരാറിലാവുകയും ദാനമായി കിട്ടിയത് മുക്കിലിട്ട് നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. പൊതുജനങ്ങളുടെ ഉപകാരത്തിനു വേണ്ടി കിട്ടിയ മെഷീൻ നശിപ്പിക്കാൻ കൂട്ടുനിന്നവരുടെ പേരിലും, എഫ് ഐ ആർ  ഇട്ട്  കേസെടുക്കുവാനും പുതിയ മിഷ്യൻ നന്നാക്കുവാൻ വരുന്ന ചിലവ് സംഖ്യ ഇവരുടെ സർവീസിൽ നിന്നും   നിന്നും പിടിച്ചെടുക്കുവാൻ ഈ ജീവനക്കാരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും റെയ്മൻ്റ് ആൻറണി പരാതിയിൽ ആവശ്യപ്പെട്ടു. ഫോട്ടോ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

Advertisment