/sathyam/media/post_attachments/qwGussKa7qz1HZ4mCg3o.jpg)
2020 വര്‍ഷത്തെ ജി.വി.രാജ അവാര്‍ഡ്, സുരേഷ് ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ്അവാര്‍ഡ്, മികച്ച കായിക പരിശീലകനുള്ള അവാര്‍ഡ്, മികച്ച കായികാദ്ധ്യാപിക അവാര്‍ഡ്, മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച സ്‌കൂള്‍, മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച കോളേജ്, കേരള സ്റ്റേറ്റ്‌സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാധ്യമ അവാര്‍ഡുകള്‍, കോളേജ്, സ്‌കൂള്‍ അക്കാഡമി (സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍) വിഭാഗത്തില്‍ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച പുരുഷ വനിത കായികതാരങ്ങള്‍ക്കുള്ള അവാര്‍ഡ് എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2022 ആഗസ്റ്റ് 15 വരെ ദീര്‍ഘിപ്പിച്ചു. ഇതിനോടൊപ്പം കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷകര്‍ കായികനേട്ടങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ബന്ധപ്പെട്ട അധികാരിയുടെ കൈയ്യൊപ്പോടു കൂടി സമര്‍പ്പിക്കണം. അപേക്ഷകള്‍ 2022 ആഗസ്റ്റ്15 ന് 5 മണിക്ക് മുമ്പായി സെക്രട്ടറി, കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് (www.keralasportscouncil.org) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍-04862 232499
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us