Add Form
കോഴിക്കോട്: ഭരത് പൈക്കത്തോണ്‍ 2022ലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സൈബര്‍പാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ടെക് കമ്പനി ഡോക്ടോസ്മാര്‍ട്ട്. കുറഞ്ഞ ചെലവില്‍ എല്ലാവര്‍ക്കും ആരോഗ്യസംരക്ഷണം സാധ്യമാകണം എന്ന ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന കമ്പനി ആരംഭിച്ച് ഒരു വര്‍ഷത്തിനകം 5000ത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കിയതിനും ഒരു മാസം ഒരു മില്യണ്‍ രോഗികള്‍ക്ക് സേവനം നല്‍കിയതിനുമാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. എ.ഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡോക്ടോസ്മാര്‍ട്ട് ക്ലിനിക്കല്‍ രംഗത്തെ ട്രാക്കിങ്, ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോഡ്‌സ്, ഇന്‍ഗ്രേറ്റഡ് ടെലിമെഡിസിന്‍ തുടങ്ങിയവയില്‍ ഏറ്റവും നൂതന ടെക്‌നോളജികളാണ് ഉപയോഗിക്കുന്നത്.
ആറുമാസത്തിനിടെ 200 സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പിനൊടുവില്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 കമ്പനികളിലാണ് ഡോക്ടോസ്മാര്‍ട്ടും ലിസ്റ്റ് ചെയ്യപ്പെട്ടത്. കൊച്ചിയില്‍ ഓഗസ്റ്റ് 13ന് നടക്കുന്ന ഭാരത് പൈക്കത്തോണില്‍ ഡോക്ടോസ്മാര്‍ട്ട് പങ്കെടുക്കും.