/sathyam/media/post_attachments/WO3DhCrdneUfGvzfsar8.png)
തിരുവനന്തപുരം: ജൂലൈ 25, 2022: ഗൂഗിള്‍ ക്ലൗഡിന്റെ പ്രീമിയര്‍ പാട്ണറായ സാഡ ഇന്ത്യ ടെക്‌നോപാര്‍ക്കില്‍ എമേര്‍ജിങ് എന്‍ജിനിയേഴ്‌സ് ഡ്രൈവ് (സീഡ്) സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ പ്രധാനപ്പെട്ട കോളേജുകളിലെ പ്രതിഭകളെ കണ്ടെത്താനായി നടത്തിയ പരിപാടി ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 4ലെ കബനി ബില്‍ഡിങ്ങിലാണ് നടത്തിയത്.
യുവ എന്‍ജിനിയറിങ് ബിരുദധാരികളെ സാഡയുടെ 4000ലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് സേവനസജ്ജരാക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. 12 മാസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ മൂന്ന് ഘട്ടത്തിലായാണ് പരിശീലനം നടത്തുന്നത്. ഗൂഗിള്‍ ക്ലൗഡ് ട്രാക്‌സ് - ഇന്‍ഫ്രാസ്ട്രക്ചര്‍ മോഡേണൈസേഷന്‍, ഡാറ്റാ എന്‍ജിനിയറിങ്, ആപ്ലിക്കേഷന്‍ മോഡൈണൈസേഷന്‍ തുടങ്ങിയ മേഖകളിലാണ് പരിശീലനം. സാഡയുടെ അടിസ്ഥാന തത്വങ്ങളായ ഗൂഗിള്‍ ക്ലൗഡ് സൊല്യൂഷന്‍സ്, സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ് ലൈഫ് സൈക്കിള്‍, നെറ്റ്‌വര്‍ക്കിങ്, ലീഡര്‍ഷിപ്പ്, പേഴ്‌സണല്‍ ബ്രാന്‍ഡിങ് തുടങ്ങിയ മറ്റ് മേഖലകളിലും പരിശീനം നല്‍കും.
ഗൂഗിള്‍ ക്ലൗഡ് ഉപഭോക്താക്കളെ 2.5 ബില്യണിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള കൂട്ടായ്മ അടുത്തിടെ പ്രഖ്യാപിച്ചെന്നും അതിനായാണ് സാഡ സീഡ് എന്ന പരിപാടിക്ക് തുടക്കമിട്ടതെന്നും സാഡ ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ബിജു ചന്ദ്രശേഖരന്‍ പറഞ്ഞു.
സീഡ് പ്രോഗ്രാമിലൂടെ എന്‍ജിനിയറിങ് രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കാനുള്ള പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കേരള ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ് പറഞ്ഞു. ക്ലൗഡ് എന്‍ജിനിയറിങ് ആഗോളതലത്തില്‍ ഉയര്‍ന്ന വളര്‍ച്ചാ മേഖലയാണ്. ഇതില്‍ നേതൃനിരയില്‍ നില്‍ക്കുന്നവരാണ് ഗൂഗിള്‍ ക്ലൗഡ്. സീഡ് പ്രോഗ്രാം വഴി ഗൂഗിള്‍ ക്ലൗഡിന്റെ എന്‍ജിനിയറിങ് പങ്കാളി എന്ന നില സാഡ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഈ പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.