ഭരണഘടന സാക്ഷരത കാലഘട്ടത്തിന് അനിവാര്യം: പി.സി.വിഷ്ണുനാഥ്‌

New Update

publive-image

പരവൂർ : ഭരണഘടന സാക്ഷരത കാലഘട്ടത്തിന് അനിവാര്യമെന്ന് പി.സി.വിഷ്ണുനാഥ്‌ എം.എൽ.എ അഭിപ്രായപ്പെട്ടു. ഭരണഘടനയിലെ മൂല്യങ്ങളും അവകാശങ്ങളും
സംരക്ഷിക്കുന്നതിനൊടൊപ്പം പൗരന്മാർ കടമകളും കർത്തവ്യങ്ങളും പാലിക്കപ്പെടെണ്ടതാണെന്നും, ഭരണഘടന നൽകുന്ന അവകാശങ്ങളെ കുറിച്ചു പൗരന്മാരെ ബോധവാന്മാരാക്കി മാറ്റുകയെന്നത് അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.കൊല്ലം ജില്ലയെ സമ്പൂർണ്ണ ഭരണ ഘടന സാക്ഷരത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പരവൂർ എസ്.എൻ.വി.ആർ.സി ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് അങ്കണത്തിൽ
സംഘടിപ്പിച്ച ഭരണഘടന സാക്ഷരത സദസ്സ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയാ യിരുന്നു അദ്ദേഹം.

Advertisment

എസ്.എൻ.വി ആർ.സി ബാങ്ക്‌ പ്രസിഡന്റ് നെടുങ്ങോലം രഘു അധ്യക്ഷനായി.
കിലാ ഫാക്കൽറ്റി സുദേവൻ ഭരണഘടന ക്ലാസ്സ്എടുത്തു. മുൻസിപ്പൽ കൗൺസിലർ മാരായ ആരീഫടീച്ചർ, സുധീർകുമാർ, എസ്.ഗീത, എസ്.രാജി, എസ്.ഗീത, മിനിരമണൻ,ആർ.രഞ്ജിത്ത്,
കില ആർ.പി വീണാപ്രസാദ്, ബാങ്ക് ഭരണസമിതി അംഗം എ. ഷുഹൈബ്, സെക്രട്ടറി
എ. കെ.മുത്തുണ്ണി എന്നിവർ പ്രസംഗിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ
വി.പ്രകാശ്, ബി.സുരേഷ്, കെ.സദാനന്ദൻ, റ്റി.ജി. പ്രതാപൻ, എസ്.അശോക്‌ കുമാർ,വി.മഹേശ്വരൻ,
ഷൈനിസുകേഷ്,പ്രിജിഷാജി,ഡി.എൻ.ലോല, പരവൂർ മുൻസിപ്പൽ വാർഡ് സെനറ്റർ മാരായ പ്രിയങ്കദിലീപ്, ശ്രീതുഅരുൺ, സന്ധ്യാവിനോദ്, ജസ്‌ലാ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment