New Update
കോവിഡ്നതര ആരോഗ്യപ്രേശ്നങ്ങൾ എന്ന വിഷയത്തിൽ ഡോക്ടർസ് ഫോർ സോഷ്യൽ ജസ്റ്റിസും തൃത്താല ടുഗെതെറും പട്ടിത്തറ പഞ്ചായത്തിന്റെ സഹകരണത്തോടെ സംയുക്‌തമായി നടത്തുന്ന കേരളത്തിലെ ആദ്യത്തെ മെഗാ പോസ്റ്റ് കോവിഡ് ക്യാമ്പിന്റെ മുന്നോടിയായിട്ടുള്ള ആദ്യ വെബ്ബിനാർ ഞായറാഴ്ച സംഘടിപ്പിചു. പട്ടിത്തറ പഞ്ചായത്തിലെ ആരോഗ്യ സാമൂഹിക പ്രവർത്തകർ പങ്കെടുത്ത ക്യാമ്പ് പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ ഉൽഘടനം ചെയ്തു.
Advertisment
ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശവിഭാഗം പ്രൊഫസർ പി എസ് ഷാഹ്‌ജഹാൻ ശ്വാസകോശ സംബന്ധമായ പോസ്റ്റ് കോവിഡ് പ്ര ശ്നങ്ങളെക്കുറിച്ചുള്ള ക്ലാസിനു നേതൃത്വം നൽകി. തുടർന്നു നടന്ന ചർച്ചയിൽ ആലപ്പുഴ മുൻ എംപി കെ എസ് മനോജ് , വിനോദ് കാങ്കത്,ഡോ.ജോസ് കുരിയൻ, ഡോ. ഹിലാൽ, ഡോ.ജയസൂര്യ , ശരത് കൃഷ്ണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു