ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കാണാൻ ഭർത്താവ് ഗൾഫിൽ നിന്നെത്തി നിമിഷങ്ങൾക്കകം ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

New Update

publive-image

കാസര്‍കോട്: ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തിയ ഉടന്‍ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. കുമ്പള ആരിക്കാടി മുഹിയുദ്ദീന്‍ മസ്‍ജിദ് റോഡില്‍ അഷ്റഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്.

Advertisment

ഒരു മാസം മുമ്പാണ് സഫാന കുഞ്ഞിന് ജന്മം നല്‍കിയത്. മുപ്പത്തിയഞ്ചാം ദിവസമായ ചൊവ്വാഴ്ച കുഞ്ഞിന്റെ തൊട്ടിൽ കെട്ടൽ ചടങ്ങുകൾക്കായി ആരിക്കാടിയിലെ ഭർതൃവീട്ടിൽ എത്തിയതായിരുന്നു. ദുബായിലായിരുന്ന അഷ്റഫും ഉച്ചയോടെ വീട്ടിലെത്തി കുഞ്ഞിനെയും മാതാവിനെയും കണ്ട്, നിമിഷങ്ങൾക്കകം സഫാന കുഴഞ്ഞു വീഴുകയായിരുന്നു.

Advertisment