വിശാഖപട്ടണത്ത് നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചത് 20 കിലോ കഞ്ചാവ്; കോട്ടയം സ്വദേശി പാലക്കാട് അറസ്റ്റില്‍! പിടിയിലായ യുവാവ് കമ്മീഷന്‍ വ്യവസ്ഥയില്‍ കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണി

New Update

publive-image

പാലക്കാട്: പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇരുപതു കിലോ കഞ്ചാവുമായി കോട്ടയം സ്വദേശി അറസ്റ്റിൽ. പാലക്കാട്‌ ആർ.പി.എഫ്. ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചും എക്‌സൈസ് റേഞ്ചും സംയുക്തമായി പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കോട്ടയം താഴത്തെങ്ങാടി സ്വദേശി നബീൽ മുഹമ്മദ്‌ ( 25) നെ അറസ്റ്റ് ചെയ്തത്.

Advertisment

വിശാഖപട്ടണത്തിൽ നിന്നും ട്രെയിൻ മാര്‍ഗമാണ് കഞ്ചാവ് പാലക്കാട് എത്തിച്ചത്. തുടര്‍ന്ന്‌ കോട്ടയം ഭാഗത്തെയ്ക്ക് ബസിൽ പോകുന്നതിനായി പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. എറണാകുളം-കോട്ടയം കേന്ദ്രീകരിച്ച്‌ ചെറു കിട കഞ്ചാവ് കച്ചവടക്കാർക്ക് കമ്മീഷൻ വ്യവസ്ഥയിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണിയാണ് പിടിക്കപ്പെട്ടയാളെന്ന് പോലീസ് പറഞ്ഞു.

പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വിലവരും. റെയിൽവേ സ്റ്റേഷനുകളിലും, ട്രെയിനുകളിലും പരിശോധന കർശനമാക്കുമെന്ന് ആർ.പി.എഫ്. കമാന്‍ഡന്റ്‌ ജെതിൻ ബി. രാജ് അറിയിച്ചു.

ആർ.പി എഫ്.ഇൻസ്‌പെക്ടർ. എൻ കേശവദാസ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് പി.കെ. , ആർ.പി.എഫ് എസ്.ഐമാരായ ദീപക് എ. പി, അജിത് അശോക്, എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ നിഷാന്ത് കെ, ആർ.പി.എഫ് എ.എസ്.ഐമാരായ സജു കെ,രവി എസ്.എം , ഹെഡ് കോൺസ്റ്റബിൾ അശോക് എൻ എക്‌സൈസ് പ്രിവന്റീവ്‌ ഓഫീസർമാരായ രജീഷ്, സുരേഷ് ആർ, ആർ.പി.എഫ്. കോൺസ്റ്റബിൾ അബ്ദുൽ സത്താർ, സി.ഇ.ഒ. മാരായ രമേശ്‌ ആർ, സുനിൽ കുമാർ കെ, സാനി, ഡബ്ല്യൂ.ഇ.സി.ഒ . സീനത്ത്, എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Advertisment