New Update
കണ്ണൂർ: മൊബൈൽ ഫോൺ കാണാതായതിനെ തുടർന്ന് യുവാവ് കിണറ്റിൽ ചാടി. ചെങ്കൽപ്പണ തൊഴിലാളിയായ പാലക്കാട് സ്വദേശി സുരേഷ് (28) ആണ് കിണറ്റിൽ ചാടിയത്. കിണറ്റിൽനിന്ന് രക്ഷപ്പെടുത്തിയ ഇയാളെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment
ബുധനാഴ്ച രാത്രി ചിറ്റാരിപ്പറമ്പ് ടൗണിലെ സർവീസ് സഹകരണ ബാങ്കിന് സമീപത്താണ് സംഭവം. ഫോൺ കാണുന്നില്ലെന്ന് പറഞ്ഞ യുവാവ് കൂട്ടുകാരുടെ മുന്നിൽവെച്ചാണ് കിണറ്റിലേക്ക് ചാടിയത്. കൂട്ടുകാർ ഇട്ടുകൊടുത്ത കയറിൽ പിടിച്ചുനിന്നെങ്കിലും കയറാൻ കൂട്ടാക്കിയില്ല. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ കരയ്‌ക്കെത്തിച്ചത്.