കനത്ത മഴ : ഇടുക്കി പാറത്തോട്ടിൽ ഉരുൾപൊട്ടൽ

New Update

publive-image

Advertisment

പാറത്തോട് : കനത്ത മഴയെ തുടർന്ന് പാറത്തോട്ടിൽ ഉരുൾപൊട്ടൽ. പാറത്തോട് പറത്താനം , പുളിക്കല്‍ കോളനി ഭാഗത്ത് കഴിഞ്ഞ ദിവസം  വൈകിട്ട്് നാലുമണിയോടെയുണ്ടായ ഉരുള്‍പൊട്ടലിലാണ് നാശം വിതച്ചിരിക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരത്തില്‍ നാല്‍പ്പതടിയോളം വീതിയിലാണ് ഉരുള്‍ ഒഴുകിയത്. ഇതോടെ ഈ പ്രദേശത്തെ കൃഷി പൂര്‍ണ്ണമായി നശിച്ചു.  സമീപത്തെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന പ്രദേശത്തെ പാറമടയുടെ അടി ഭഗത്തുനിന്നാണ് ഉരുള്‍ ഒഴുകിയത്.

കല്ലുപുരയ്ക്കല്‍ ഷംസുദ്ദീന്‍,ഇടത്തറ ഇ.എച്ച് ഖനി എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശം വിതച്ചത്.റബ്ബര്‍ അടക്കമുളള കൃഷി ഉരുള്‍ തട്ടികൊണ്ടുപോയി. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആരംഭിച്ച മഴ രാത്രി പത്തുമണിയോടെയാണ് അവസാനിച്ചത്. ഇതിനിടയിലാണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് സ്ഥലം സന്ദര്‍ശിച്ചു നാശം നഷ്ടം വിലയിരുത്തി വേണ്ട മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

Advertisment