/sathyam/media/post_attachments/MzSmThRqoDhY8XlHjoGy.jpg)
കൊല്ലം: കിളിമാനൂരിൽ ബാറിന് മുന്നിൽ നടന്ന സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്ക് 6 പേർ പൊലീസ് പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ കിളിമാനൂർ ഇന്ദ്രപ്രസ്ഥ ബാറിന് മുന്നിലായിരുന്നു സംഘർഷം. ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ഒരു കൂട്ടം ആൾക്കാർ തമ്മിലായിരുന്നു സംഘർഷം.
തുടർന്ന് ബാറുകാർ പൊലീസിൽ വിവരം അറിയിച്ചതിൻ്റെ തുടർന്ന് കിളിമാനൂരിൽ പൊലീസ് സ്ഥലത്തെത്തി സംഘർഷകരെ തടയുന്നതിനിടയിൽ ഇവർ പൊലീസിനെ ആക്രമിക്കുകയും കിളിമാനൂർ പൊലീസ് സി.പി.ഒ കിരണിന് പരിക്കേൽക്കേറ്റത്.
തുടർന്ന് കിളിമാനൂർ സി.ഐ സനൂജിൻ്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി അക്രമികളെ പിടികൂടുകയായിരുന്നു.ഇരുപത്തിയഞ്ചോളം പേർ ആക്രമണത്തിൽ ഉണ്ടായിരുന്നെങ്കിലും ആറ് പേരെ മാത്രമാണ് പൊലീസിന് പിടികൂടാൻ കഴിഞ്ഞത്. ബാക്കിയുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു.
തട്ടത്തുമല വട്ടപ്പച്ച കോളനിയിലെ മനു , വിനോദ് , അനീഷ് , സുജിത്ത് , സുമേഷ് , അഭിലാഷ് തുടങ്ങിയവരാണ് പൊലിസ് കസ്റ്റഡിയിൽ ഉള്ളത്. പരിക്കേറ്റ സി.പി.ഒ കിരണിനെ കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെൻ്റെറിൽ പ്രവേശിച്ചിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us