നമ്മുടെ കുടുംബങ്ങൾ സ്നേഹം പ്രകടിപ്പിക്കുന്ന ഇടങ്ങളാകണം: അഡ്വ. ചാർളി പോൾ

New Update

publive-image

മണ്ണുത്തി: നമ്മുടെ കുടുംബങ്ങൾ സ്നേഹം പ്രകടിപ്പിക്കുന്ന ഇടങ്ങളാകണമെന്ന് ട്രെയ്നറും മെന്ററുമായ അഡ്വ. ചാർളി പോൾ പറഞ്ഞു. മണ്ണുത്തി ഡോൺ ബോസ്കോ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗും മെറിറ്റ് ഡെയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ സ്നേഹിക്കുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താൻ കഴിയണം. സ്നേഹവും സഹാനുഭൂതിയുമാണ് അവർ ആഗ്രഹിക്കുന്നത്.

Advertisment

സ്നേഹമെന്നാൽ സന്തോഷം പകർന്നു നല്കലാണ്. സ്നേഹവും പങ്കു വയ്ക്കലും പരസ്പര വിശ്വാസവും നിറയുന്നിടത്താണ് ആനന്ദമുണ്ടാകുന്നത്. എല്ലാ പ്രതിസന്ധിയിലും ഒപ്പമുണ്ടെന്ന തോന്നൽ ജീവിതത്തിന് പ്രകാശവും സൗന്ദര്യവും നല്കും . ആത്മവിശ്വാസവും ആത്മാഭിമാനവും പകർന്നു നല്കി മക്കളെ പ്രതിഭകളാക്കണമെന്ന് ചാർളി പോൾ തുടർന്നു പറഞ്ഞു.

publive-image

പിറ്റി എ പ്രസിഡന്റ് ടോജോ മാത്യു അധ്യക്ഷനായിരുന്നു. മാനേജർ ഫാ തോമസ് കൂനൻ, പ്രിൻസിപ്പാൾ ഫാ ബാബു മാണിശ്ശേരി, എൻ.കെ സെബാസ്റ്റ്യൻ, എ എ ഉഷാ മേരി , മായാ ജോഷി, ടി പി ഷീബ, ഒ.ജെ. ലറ്റീഷ എന്നിവർ പ്രസംഗിച്ചു. എസ് എസ് എൽ സി ;പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് ട്രോഫികൾ സമ്മാനിച്ചു. പോസിറ്റീവ് പാരന്റിംഗ് എന്ന വിഷയത്തിൽ അഡ്വ. ചാർളി പോൾ സെമിനാർ നയിച്ചു. ആയിരത്തോളം മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

Advertisment