അനന്തപുരിയെ ത്രസിപ്പിച്ച് സിറ്റി റൈഡ് സർവ്വീസ് നൂറാം ദിനത്തിൽ: ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസ് ആകർഷകമായ നിരക്കിൽ വാടകയ്ക്ക് ലഭിക്കും

author-image
ജൂലി
New Update

publive-image

തിരുവനന്തപുരം: യൂറോപ്യൻ നഗരങ്ങളിലെ പൊതുഗതാഗത സർവീസുകളുടെ മുഖ മുദ്രയായ മുകൾ വശം തുറന്ന ഡബിൾ ഡെക്കർ ബസുകൾ തലസ്ഥാന നഗരത്തിന്റെയും ഭാഗമായി നൂറ് ദിവസം പിന്നിടുന്നു. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള ബസ് സർവീസ് ആരംഭിച്ചത്.

Advertisment

തലസ്ഥാനത്തെ ടൂറിസത്തിന് പുത്തൻ ഉണർവ് നൽകിയ കെഎസ്ആർടിസിയുടെ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈഡ് 100 ദിവസം സർവ്വീസ് പൂർത്തിയാക്കി. നഗരത്തിന്റെ കാഴ്ച്ചകൾ ആസ്വദിക്കുന്ന "സിറ്റി റൈഡ് " ട്രിപ്പുകളിൽ ഇത് വരെ വിദേശികളും അന്യ സംസ്ഥാന വിനോദസഞ്ചാരികളും ആഭ്യന്തര വിനോദ സഞ്ചാരികളും ഉൾപ്പെടെ നാലായിരത്തിൽ അധികം യാത്രക്കാണ് നഗരക്കാഴ്ച്ചകൾ ആസ്വദിച്ചത്.

വിനോദ സഞ്ചാരികൾക്ക് തിരുവനന്തപുരം നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണുന്നതിന് സൗകര്യപ്രദമായ രീതിയിലാണ് ബസിനുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.

പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, ശംഖുംമുഖം, ലുലുമാൾ എന്നീ റൂട്ടിലാണ് സർവ്വീസ് നടത്തുന്നത്. വൈകുന്നേരം 5 മണി മുതല്‍ 10 മണിവരെ നീണ്ടു നില്‍ക്കുന്ന “NIGHT CITY RIDE” ഉം “രാവിലെ 9 മണിമുതല്‍ 4 മണി വരെ നീണ്ടുനില്‍ക്കുന്ന “DAY CITY RIDE” മാണ് നടത്തുന്നത്. ഈ രണ്ട് സര്‍വ്വീസിലും ടിക്കറ്റ്‌ നിരക്ക് ഒരാൾക്ക് 250/-രൂപയാണ്. നഗരം സന്ദർശിക്കുന്നതിനായി എത്തുന്ന ഗ്രൂപ്പുകളെയും സ്കൂൾ കോളേജുകളെയും ഉദ്ദേശിച്ച് പകൽ സമയത്ത് രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന മിനി സിറ്റി റൈഡും അവതരിപ്പിച്ചു.

ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയിലും ഈ കാലയളവിൽ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസ് താരമായി. കല്യാണ ഫോട്ടോഷൂട്ടുകൾക്കും സിനിമ, സീരിയൽ ആവശ്യങ്ങൾക്കും, പരസ്യ പ്രചാരണങ്ങൾക്കും, ബർത്ത്ഡേ പാർട്ടികൾക്കും റസിഡൻസ് അസോസിയേഷൻ യാത്രകൾക്കും ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസ് ആകർഷകമായ നിരക്കിൽ വാടകയ്ക്ക് ലഭിക്കുന്നതാണ്.

ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈഡ് സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് മൊബൈൽ എൻക്വയറി , ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisment