ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Advertisment
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റൻ്റിൻ്റെ ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃത പ്രചാരണ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന അഷ്ടാദശി പദ്ധതിയിലേയ്ക്കാണ് നിയമനം. സംസ്കൃതത്തിൽ എം. എയും യുജിസി നെറ്റ് അല്ലെങ്കിൽ പിഎച്ച്. ഡിയുമാണ് യോഗ്യത.
സംസ്കൃതത്തിൽ ആധികാരികമായി എഴുതുവാനുള്ള കഴിവ് അപേക്ഷകർക്ക് ഉണ്ടായിരിക്കണം. നിയമനം ഒരു വർഷത്തേയ്ക്കായിരിക്കും. പ്രായം 40 വയസിൽ കൂടാൻ പാടില്ല. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് നാലിന് രാവിലെ 10ന് കാലടിയിലുള്ള സർവ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8075928825.