വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് വീടും സ്ഥലവും ദാനം ചെയ്ത് ചന്ദ്രമതി

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

14 വർഷമായി വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് വീടും സ്ഥലവും ദാനം ചെയ്ത് ചന്ദ്രമതി അമ്മ എന്ന 77 കാരി. അടൂർ മണ്ണടി മുഖംമുറിയിലെ ചന്ദ്രമതി അമ്മയുടെ ഈ തീരുമാനത്തിന് പിന്നിൽ കരുതലിന്‍റെ ഒരു കഥയുണ്ട്.

Advertisment

ഒരു സുപ്രഭാതത്തിൽ കുളിയൊക്കെ കഴിഞ്ഞ് ചന്ദ്രമതിയമ്മ വീടിന്‍റെ വരാന്തയിലിരുന്ന് സരസ്വതിയെ വിളിച്ചു. ചന്ദ്രമതിയുടെ വീട്ടിലെ വാടകക്കാരിയാണ് സരസ്വതി. അടുത്തുവന്ന സരസ്വതിയോട് ചന്ദ്രമതിയമ്മ അക്കാര്യം പറഞ്ഞു. “എന്‍റെ വീടും ഏഴര സെന്‍റ് സ്ഥലവും പൊന്നുവിന്‍റെ പേരിൽ എഴുതാൻ ഞാൻ തീരുമാനിച്ചു.

ചന്ദ്രമതിയമ്മയുടെ വാക്കുകൾ കേട്ട ഞെട്ടൽ സരസ്വതിക്ക് മാറും മുമ്പ് ചന്ദ്രമതി അമ്മ പൊന്നുവിനെ കൂട്ടി സബ് രജിസ്ട്രാർ ഓഫീസിലേക്ക് നടന്നു. വാർത്തയറിഞ്ഞെത്തിയ നാട്ടുകാരെല്ലാം നല്ല ഹൃദയത്തെ അഭിനന്ദിച്ചു.

14 വർഷം മുൻപാണ് സരസ്വതിയും കുടുംബവും ചന്ദ്രമതിയമ്മയുടെ വീട്ടിൽ വാടകക്കാരായി എത്തിയത്. കുറച്ച് മാസത്തേക്ക് വാടക കൊടുത്തു. അതിനിടയിലാണ് സരസ്വതിയുടെ ഭർത്താവ് അപകടത്തിൽ പെട്ടത്. ശരീരം തളർന്നു. ഇതിനുശേഷം ചന്ദ്രമതിയമ്മ വാടക ചോദിച്ചില്ല. ആരുമില്ലാത്ത ചന്ദ്രമതിയമ്മയുടെ മകളായി സരസ്വതി, പൊന്നു കൊച്ചുമകളും. ഇതിനിടെ സരസ്വതിയുടെ ഭർത്താവ് മരിച്ചു. അതോടെ ചന്ദ്രമതിയമ്മ പൊന്നുവിനും സരസ്വതിക്കും താങ്ങും തണലുമായി. തന്റെ മരണശേഷം രണ്ടുപേരും സുരക്ഷിതരായിരിക്കണമെന്ന ചന്ദ്രമതിയമ്മയുടെ ആഗ്രഹമാണ് ഇഷ്ടദാനത്തിന് കാരണം.

Advertisment