കിളിമാനൂരിൽ വീട് കയറി ആക്രമണം നടത്തിയയാൾ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: മദ്യലഹരിയിൽ രാത്രി വീടുകയറി ആക്രമം നടത്തിയ മുൻ കൊലപാതക കേസ് പ്രതിയെ നഗരൂർ പൊലീസ് അറസ്റ്റു ചെയ്തു. തണ്ണിക്കോണം വിളയിൽക്കട വിശ്വകമൽ വീട്ടിൽ അജീഷ് (31) ആണ് പിടിയിലായത്. നഗരൂർ നെടുമ്പറമ്പ് രാജധാനി കോളേജ്നു സമീപം പുണർതം വീട്ടിൽ ബിനുവിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി 11മണിയോടെ പ്രതി അതിക്രമിച്ചു കയറി വീടിന്റെ ജനൽ ചില്ല് അടിച്ചു തകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

Advertisment

ബിനുവും അജീഷും തമ്മിലുള്ള പഴയകാല അടിപിടി കേസിന്റെ മുൻവിരോധത്താലാണ് പ്രതി അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തണ്ണിക്കോണം സ്വദേശിയായ യുവാവിനെ കുത്തിക്കൊന്ന കേസിലും , കടവിള സ്വദേശിയായ യുവാവിനെ വെട്ടി പരിക്കേൽപിച്ച കേസിലും , കഞ്ചാവ് കേസ് എന്നിങ്ങനെ നിരവധി കേസിലെ പ്രതിയാണ്.

Advertisment