അറവുശാല നവീകരണം :: സാങ്കേതികത്വം മറികടക്കാന്‍ അനുമതി തേടി പാലക്കാട് നഗരസഭ

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് നഗരസഭയുടെ അധീനതയിലുള്ള പുതുപ്പള്ളി തെരുവ് സ്ഥിതി ചെയ്യുന്ന അറവുശാല നിര്‍മ്മാണത്തിന് കിഫ്ബി ഫണ്ട് (Rs. 11.29 കോടി) അനുവദിച്ചു എങ്കിലും, വിവിധ സാങ്കേതികത്വം കാരണം നിര്‍മ്മാണം ആരംഭിക്കുവാന്‍ സാധിക്കാത്ത വിഷയത്തെ സംബന്ധിച്ച് ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. ഗോവിന്ദന്‍ മാസ്റ്റര്‍ അവര്‍കളെ നേരില്‍ കാണുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

Advertisment

publive-image

വര്‍ഷങ്ങളായി പ്രവർത്തിച്ചു വരുന്ന അറവുശാല പുതുക്കി പണിയുന്നതിന് നിലവില്‍ റവന്യൂ വകുപ്പില്‍ നിന്നും NOC ലഭ്യമാക്കുകയോ പാട്ടത്തിന് എടുക്കുകയോ ചെയ്യേണ്ടതുണ്ട്. NOC നല്കുവാന്‍ സാധിക്കില്ല എന്നതിനാല്‍ 70 ലക്ഷം രൂപ പാട്ടത്തിന് നല്‍കാം എന്നായിരുന്നു ജില്ലാ ഭരണകൂടത്തിൽ നിന്നും ലഭിച്ച മറുപടി.

ആധുനിക സാങ്കേതിക രീതിയില്‍ പ്രവർത്തിക്കുന്ന അറവുശാല നിർമ്മിക്കുവാൻ സാധിച്ചാൽ നഗരസഭയ്ക്ക് മാത്രമല്ല അടുത്തുളള മറ്റ് പഞ്ചായത്തുകള്‍ക്കും ഉപകരിക്കും എന്ന കാര്യവും, കാലങ്ങളായി തിങ്ങിപ്പാര്‍ക്കുന്ന അവിടെത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താനും സാധിക്കും, അനധികൃത അറവുശാലകളുടെ പ്രവര്‍ത്തനം നിര്‍ത്തുവാനും സാധിക്കും എന്ന വിഷയവും ശ്രദ്ധയില്‍ പെടുത്തി. വിഷയങ്ങള്‍ ചോദിച്ചറിയുകയും ഈ വിഷയം അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു.

Advertisment