അഗ്നിവീര്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് അഞ്ചു മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ 2022 നവംബര്‍ 15 മുതല്‍ 30 വരെ നടത്തുന്ന അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. സെപ്റ്റംബര്‍ മൂന്നു വരെ ഇടുക്കി, തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

Advertisment

അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്‌നിക്കല്‍, എന്നീ വിഭാഗങ്ങളിലേക്ക് പത്താം ക്ലാസ് വിജയിച്ചവര്‍ക്കും, അഗ്നിവീര്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് എട്ടാം ക്ലാസ് വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. അഗ്നിവീര്‍ ക്ലാര്‍ക്ക്, സ്റ്റോര്‍കീപ്പര്‍ എന്നീ തസ്തികളിലേക്കുമാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

വിശദാംശങ്ങള്‍ തിരുവന്തപുരം ആര്‍മി റിക്രൂട്ട്‌മെന്റ് ഓഗസ്റ്റ് ഒന്നിന് പുറപ്പെടുവിച്ച ഡി/1001 വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. www.joinindianarmy.nic.in വെബ്‌സെറ്റില്‍ സെപ്റ്റംബര്‍ മൂന്നു വരെ അപേക്ഷിക്കുന്നവരുടെ രജിസ്റ്റേര്‍ഡ് ഇ-മെയിലിലേക്ക് നവംബര്‍ ഒന്നിനും പത്തിനുമിടയില്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. ഫോണ്‍-0471 2351762.

Advertisment