/sathyam/media/post_attachments/N8TUP73P2RxQ7xGYtrUD.png)
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി,പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.
പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ഈ ജില്ലകളിലാണ്.
സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന അതി തീവ്രമഴയ്ക്കു ശമനം. അതിതീവ്രമഴ മുന്നറിയിപ്പ് കൂടി പിന്‍വലിച്ചതോടെ സംസ്ഥാനത്ത് ഒരിടത്തും റെഡ് അലര്‍ട്ട് ഇല്ല. എന്നാല്‍ രണ്ടു ദിവസം കൂടി തീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നേരത്തെ പത്തു ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. മഴയ്ക്ക് നേരിയ ശമനം കണ്ടതോടെ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. മൂന്നു ജില്ലകളില്‍ മാത്രമായി അതിതീവ്രമഴ മുന്നറിയിപ്പ് ചുരുങ്ങി. ഇതിലാണ് കാലാവസ്ഥ വകുപ്പ് വീണ്ടും മാറ്റം വരുത്തിയത്. നിലവില്‍ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല.
അതേസമയം തീവ്രമഴ വ്യാഴാഴ്ചയും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകള്‍ ഒഴികെയുള്ളയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കാസര്‍കോട് ജില്ലയില്‍ തീവ്രമഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് പ്രവചനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us