/sathyam/media/post_attachments/NhUEU116NEg9txS5DWnG.jpg)
തമിഴ്നാട് ആളിയാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് ( ഓഗസ്റ്റ് നാല് ) രാവിലെ 4.30 ന് തുറന്ന് 750 ഘനയടി ജലം തുറന്ന് വിട്ടതിനാൽ മൂലത്തറ റഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ട്. ചിറ്റൂർപുഴയിലെ ജലം ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ മൂലത്തറ റെഗുലേറ്ററിന് താഴെ ചിറ്റൂർപ്പുഴയുടെ വശങ്ങളിൽ താമസിക്കുന്നവരും കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.