/sathyam/media/post_attachments/ap3s3apZVykKeo9UlQDG.jpg)
കൊച്ചി: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കി. വൈക്കം സ്വദേശി ജിഷ്ണു രാജിന്റെ ലൈസന്‍സാണ് ഒമ്പത് ദിവസത്തേക്ക് റദ്ദാക്കിയത്.
വൈക്കം - ഇടക്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ യാത്രക്കാരിയുടെ പരാതിയിലാണ് നടപടി. ഇറങ്ങുന്നതിനിടെ വാഹനം മുമ്പോട്ട് എടുത്തതിനെ യാത്രക്കാരി ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ അസഭ്യം പറഞ്ഞതെന്നാണ് പരാതി.
അന്വേഷണം നടത്തിയ മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ജി. അനന്തകൃഷ്ണനു യുതിയുടെ പരാതി ന്യായമാണെന്ന് വ്യക്തമാവുകയും ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കുകയുമായിരുന്നു.